Asianet News MalayalamAsianet News Malayalam

'ഫുൾ എ പ്ലസ്' ചരിത്രം സൃഷ്ടിച്ചു; പക്ഷേ, പ്ലസ് വൺ ഇഷ്ടവിഷയം കിട്ടാൻ വിദ്യാർത്ഥികൾ പാടുപെടും

ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തിലേറെ പേർക്കാണ് ഇത്തവണഎസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണിത്. ആകെ ഒന്നു മുക്കാൽ ലക്ഷത്തോളം സയൻസ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിന്റെ പകുതിയോളമേ മെറിറ്റ് സീറ്റുകളുള്ളൂ. 

increase in the number of a plus graders it will be difficult for students to get their favorite subject for plus one this time
Author
Calicut, First Published Jul 16, 2021, 2:04 PM IST

കോഴിക്കോട്: എസ്എസ്എൽസി പരീക്ഷയിലെ എ പ്ലസ് ​ഗ്രേഡുകാരുടെ എണ്ണം കൂടിയതോടെ  ഇത്തവണ പ്ലസ് വണ്ണിന് ഇഷ്ട വിഷയം കിട്ടാൻ  വിദ്യാർത്ഥികൾ ബുദ്ധിമുട്ടും. താരതമ്യേന സീറ്റുകൾ കുറഞ്ഞ വടക്കൻ കേരളത്തിലാണ് പ്രശ്നം രൂക്ഷമാവുക.

ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരത്തിലേറെ പേർക്കാണ് ഇത്തവണഎസ്എസ്എൽസിക്ക് എല്ലാ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളമാണിത്. ആകെ ഒന്നു മുക്കാൽ ലക്ഷത്തോളം സയൻസ് സീറ്റുകൾ ഉണ്ടെങ്കിലും ഇതിന്റെ പകുതിയോളമേ മെറിറ്റ് സീറ്റുകളുള്ളൂ. അത് കൊണ്ട് ആഗ്രഹിച്ച സ്കൂളുകളിൽ ഇഷ്ട വിഷയങ്ങൾ കിട്ടാൻ എ പ്ലസുകാർ പാടുപെടും. 

മറ്റൊരു പ്രധാന പ്രശ്നം ജില്ലകളിലെ ജയത്തിന് ആനുപാതികമായല്ല സീറ്റുകൾ എന്നതാണ്. തെക്കൻ ജില്ലകളിൽ സീറ്റ് കൂടുതലാണെങ്കിൽ വടക്കന്‍ ജില്ലകളിൽ അത് താരതമ്യേന കുറവാണ്. 14363  പേർക്ക് ഫുൾ എ പ്ലസ് കിട്ടിയ കോഴിക്കോട്ട് പ്ലസ് വൺ മെറിറ്റ് സീറ്റ് 10180 സീറ്റുകൾ മാത്രമേയുള്ളു. പ്രാദേശികമായ ഈ വ്യത്യാസങ്ങൾ ഇത്തവണ പല മിടുക്കർക്കും സീറ്റ് കിട്ടാതാകാൻ കാരണമാകും.

10 ശതമാനം വരെ സീറ്റ് വർധിപ്പിക്കാമെന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ രീതി നടപ്പിലാക്കിയാൽ പോലും ഇത്തവണ ഇഷ്ടവിഷയങ്ങൾ കിട്ടാൻ പാടാണ്. അതും ആഗ്രഹിക്കുന്ന സ്കൂളുകളിൽ തന്നെ കിട്ടണം എന്നില്ല. സിബിഎസ്ഇ , ഐഎസി എസ് ഇ സിലബസ്സിൽ നിന്ന്  കേരള സിലിബസ്സിലേക്ക് മാറുന്നവരുടെ കണക്കുകൾ ഇതിന് പുറമേയാണ്.
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios