Asianet News MalayalamAsianet News Malayalam

Indian Army Recruitment : ഇന്ത്യൻ ആർമിയിൽ വിവിധ തസ്തികകളിൽ തൊഴിലവസരങ്ങൾ; യോ​ഗ്യത പത്താം ക്ലാസ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.
 

indian army invited applications for many posts
Author
Delhi, First Published Jan 27, 2022, 3:22 PM IST

ദില്ലി: പ്രതിരോധ മന്ത്രാലയത്തിന്റെ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലുള്ള മെക്കനൈസ്ഡ് ഇൻഫൻട്രി റെജിമെന്റൽ സെന്ററിന്റെ (MIRC) കീഴിലുള്ള വിവിധ തസ്തികകളിലേക്ക് (Indian Army) ഇന്ത്യൻ ആർമി അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ ആർമിയുടെ ഔദ്യോഗിക വെബ്സൈറ്റ് - indianarmy.nic.in സന്ദർശിച്ച് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2022 ഫെബ്രുവരി 12 ആണ്. എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്.

ഒഴിവുകളുടെ വിശദാംശങ്ങൾ 
കുക്ക് - 11 (UR-7, SC-1, OBC-2, EWS-1)
വാഷർമാൻ - 3 (UR-3)
സഫായിവാല (MTS) - 13 (UR-8, SC-1, OBC-3, EWS-1)
ബാർബർ – 7 (UR-5, SC-1, OBC-1)
LDC (HQ) – 7 (UR-5, SC-1, OBC-1)
LDC (MIR) – 4 (UR-3, OBC-1)

ശമ്പളം:
കുക്ക് ആൻഡ് എൽഡിസി - 19,900 - 63,200 രൂപ
മറ്റുള്ളവ - 18,000 - 56,900 രൂപ

കുക്ക് - അപേക്ഷകർ ഇന്ത്യൻ പാചകത്തെക്കുറിച്ചുള്ള അറിവോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം
വാഷർമാൻ - അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം
സഫായിവാല (എംടിഎസ്) - ഏതെങ്കിലും അംഗീകൃത ബോർഡിൽ നിന്ന് അപേക്ഷകർ പത്താം ക്ലാസ് പാസായിരിക്കണം
ബാർബർ - ഉദ്യോഗാർത്ഥികൾ പത്താം ക്ലാസ് പാസായിരിക്കണം
എൽഡിസി - അപേക്ഷകർ 12-ാം ക്ലാസ് പാസായിരിക്കണം, കമ്പ്യൂട്ടറിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്കുകളും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്കുകളും ടൈപ്പിംഗ് വേഗത.

റിക്രൂട്ട്‌മെന്റിനുള്ള പ്രായപരിധി:
ജനറൽ & EWS - 18 മുതൽ 25 വയസ്സ് വരെ
ഒബിസി - 18 മുതൽ 28 വയസ്സ് വരെ
SC/ST - 18 മുതൽ 30 വയസ്സ് വരെ

Follow Us:
Download App:
  • android
  • ios