ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹമുണ്ടോ? കരസേനയിൽ അവസരം, വിശദ വിവരങ്ങൾ ഇതാ

റിലീജിയസ് ടീച്ചർ, ഹവിൽദാർ, ജെസിഒ (കേറ്ററിംഗ്), ഹവിൽദാർ കാർട്ടോഗ്രഫർ എന്നീ തസ്തികകളിലാണ് അവസരം. 

indian army recruitment 2025 for various vacancies check details here

ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സുവർണാവസരം. കരസേനയിൽ വിവിധ തസ്തികകളിൽ അവസരമുണ്ട്. റിലീജിയസ് ടീച്ചർ, ഹവിൽദാർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (കേറ്ററിംഗ്), ഹവിൽദാർ കാർട്ടോഗ്രഫർ എന്നീ തസ്തികകളിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷിക്കേണ്ട അവസാന തീയതി, പരീക്ഷ തുടങ്ങിയ വിവരങ്ങൾ വൈകാതെ തന്നെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 

റിലീജിയസ് ടീച്ചർ

കരസേനയിൽ റിലീജിയസ് ടീച്ചറാകാൻ അവസരം. ജൂനിയർ കമ്മീഷൻഡ് ഓഫീസർ തസ്തികയിലാണ് നിയമനം. പണ്ഡിറ്റ്, പണ്ഡിറ്റ് (ഗൂർഖ), ഗ്രാന്ഥി, മൌലവി, പാതിരി, ബുദ്ധ് മോങ്ക് എന്നീ വിഭാഗങ്ങളിലാണ് അവസരമുള്ളത്. ഓൺലൈൻ പരീക്ഷയുടെയും റിക്രൂട്ട്മെന്റ് റാലിയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് യോഗ്യരായവരെ തെരഞ്ഞെടുക്കുക. 25നും 34നും ഇടയിൽ പ്രായമുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. 250 രൂപയാണ് അപേക്ഷാ ഫീസ്. 

ഹവിൽദാർ

കരസേനയിൽ ഹവിൽദാർ (എജ്യുക്കേഷൻ) തസ്തികയിൽ അവസരം. ഐടി/സൈബർ, ഇൻഫർമേഷൻ ഓപ്പറേഷൻസ്, ലിംഗ്വിസ്റ്റ് വിഭാഗങ്ങളിലാണ് നിയമനം നടത്തുക. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ ആണ് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുക. 20നും 25നും ഇടയിൽ പ്രായമുള്ളവർ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ. 250 രൂപയാണ് അപേക്ഷാ ഫീസ്. 

ജൂനിയർ കമ്മീഷൻഡ് ഓഫീസർ (കേറ്ററിംഗ്)

കരസേനയിൽ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (കേറ്ററിംഗ്) തസ്തികയിൽ ഒഴിവ്. പ്ലസ്ടു, കുക്കറി/ഹോട്ടൽ മാനേജ്മെന്റ്, കേറ്ററിംഹ് ടെക്നോളജിയിൽ ഒരു വർഷ ഡിപ്ലോമ അല്ലെങ്കിൽ സർട്ടിഫിക്കറ്റ് കോഴ്സ് ജയമാണ് ആവശ്യമായ യോഗ്യത. ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. 21നും 27നും ഇടയിൽ പ്രായമുള്ളവർ വേണം അപേക്ഷിക്കാൻ. 250 രൂപയാണ് അപേക്ഷാ ഫീസ്. 

ഹവിൽദാർ കാർട്ടോഗ്രഫർ

കരസേനയിൽ ഹവിൽദാ‍ർ കാർട്ടോ​ഗ്രാഫർ തസ്തികയിൽ അവസരം. സ‍ർവേയർ ഓട്ടോമേറ്റഡ് കാ‍ർട്ടോ​ഗ്രാഫ‍ർ തസ്തികയിലാണ് അവസരം വന്നിരിക്കുന്നത്. ഫിസിക്സ്, കെമിസ്ട്രി, ​മാത്‍സ് വിഷയങ്ങൾ പഠിച്ച് പ്ലസ്ടു വിജയിച്ചവർക്കും മാത്‍സ് ബിരുദമോ ബിഇ/ബിടെക് യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം. ഓൺലൈൻ പരീക്ഷ, റിക്രൂട്ട്മെന്റ് റാലി, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും യോഗ്യരായവരെ തെരഞ്ഞെടുക്കുക. പ്രായം 20-25. 250 രൂപയാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾക്കും ഓൺലൈൻ രജിസ്ട്രേഷനുമായി www.joinindianarmy.nic.in സന്ദർശിക്കുക. 

READ MORE:  തൊഴിൽ മേളയുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്; പ്രമുഖ കമ്പനികളിൽ അവസരം

Latest Videos
Follow Us:
Download App:
  • android
  • ios