ദില്ലി: 2019-ലെ  ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് അന്തിമ ഫലം പ്രഖ്യാപിച്ച് യു.പി.എസ്.സി. www.upsc.gov.in  എന്ന വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാൻ സാധിക്കും. 90 ഒഴിവുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 88 പേരാണ് യോഗ്യത നേടിയത്. 2019 ഡിസംബറില്‍ നടത്തിയ എഴുത്തുപരീക്ഷയുടേയും 2020 ഫെബ്രുവരിയില്‍ നടത്തിയ അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലാണ് അന്തിമ ഫലം പ്രഖ്യാപിച്ചത്. 

ഇന്റര്‍വ്യു വരെയെത്തിയിട്ടും റാങ്ക് ലിസ്റ്റില്‍ ഇടം നേടാതിരുന്നവരുടെ മാര്‍ക്കും വിവരങ്ങളും യു.പി..എസ്.സി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തും. അപേക്ഷാ ഫോം സമര്‍പ്പിക്കുന്ന വേളയില്‍ ഇതിനായി സമ്മതം നല്‍കിയ ഉദ്യോഗാര്‍ഥികളുടെ വിവരങ്ങള്‍ മാത്രമാകും പ്രസിദ്ധീകരിക്കുക. ഇതുവഴി ഉദ്യോഗാര്‍ഥികള്‍ക്ക് മറ്റ് പൊതു/ സ്വകാര്യ സ്ഥാപനങ്ങളുടെ ഭാഗമാകാനുള്ള അവസരവും ഒരുങ്ങും.