Asianet News MalayalamAsianet News Malayalam

UPSC CSE| എംബിബിഎസില്‍ നിന്ന് ഐഎഎസിലേക്ക്; മത്സരപരീക്ഷകൾക്ക് കഠിനാധ്വാനവും ആത്മവിശ്വാസവും പ്രധാനമെന്ന് നിതിൻ

പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാൻ അഡ്മിറ്റ് കാർഡ് നിരസിക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു നിതിൻ. തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് നിതിന് അഡ്മിറ്റ് കാർഡ് നൽകാത്തത് എന്നായിരുന്നു ഈ സംഭവത്തിൽ പ്രിൻസിപ്പലിന്റെ വിശദീകരണം.

Inspirational story of  Nitin Shakya IAS
Author
Delhi, First Published Nov 22, 2021, 3:18 PM IST

ഓരോ വർഷവും ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് സിവിൽ സർവ്വീസ് പരീക്ഷ (Civil Service Examination) എഴുതുന്നത്.  ഒരു വ്യക്തിയുടെ വർഷങ്ങൾ നീണ്ട പരിശ്രമത്തിന്റെ ഫലമായിരിക്കും സിവിൽ സർവ്വീസ് വിജയം. ആദ്യശ്രമത്തിൽ തന്നെ ചിലർക്ക് വിജയത്തിലെത്താൻ കഴിഞ്ഞെന്ന് വരില്ല. എന്നാൽ പ്രതിസന്ധികളെയും പരിമിതികളെയും അതിജീവിച്ച് ചിലർ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവ്വീസിന്റെ വിജയമധുരം നേടിയേക്കാം. ഇത്തരത്തിൽ നിരവധി പ്രതിസന്ധികളെ നേരിട്ട് ഒടുവിൽ വിജയത്തിലെത്തിയ നിതിൻ ശാക്യ (Nitin Shakya) എന്ന ഐഎഎസ് ഉദ്യോ​ഗസ്ഥനെക്കുറിച്ച് അറിയാം. മൂന്നാമത്തെ ശ്രമത്തിലാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടാൻ നിതിന് സാധിച്ചത്. തന്റെ ആ​ഗ്രഹത്തിൽ ഉറച്ചു നിൽക്കുകയും കഠിനാധ്വാനം ചെയ്യുകയും ചെയ്ത വ്യക്തിയാണ് നിതിൻ ശാക്യ. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതാൻ അഡ്മിറ്റ് കാർഡ് നിരസിക്കപ്പെട്ട വിദ്യാർത്ഥിയായിരുന്നു നിതിൻ. തോൽക്കുമെന്ന് ഉറപ്പായത് കൊണ്ടാണ് നിതിന് അഡ്മിറ്റ് കാർഡ് നൽകാത്തത് എന്നായിരുന്നു ഈ സംഭവത്തിൽ പ്രിൻസിപ്പലിന്റെ വിശദീകരണം. ഒടുവിൽ‌ നിതിന്റെ അമ്മയുടെ  അപേക്ഷ സ്വീകരിച്ചാണ് നിതിനെ പരീക്ഷയെഴുതാൻ അനുവാദം ലഭിച്ചത്. തന്റെ ജീവിതത്തിന്റെ ​ഗതി മാറ്റിമറിച്ച സംഭവമായിരുന്നു ഇതെന്ന് നിതിൻ പറയുന്നു. പരീക്ഷയിൽ വിജയിക്കുക മാത്രമല്ല, ചില വിഷയങ്ങളിൽ ഒന്നാമതെത്താനും നിതിന് സാധിച്ചു. 

പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ വിജയം ഈ വിദ്യാർത്ഥിയുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. കഠിനാധ്വാനം ചെയ്താൽ തനിക്ക് ഇനിയും മികച്ച വിജയം നേടാൻ സാധിക്കുമെന്ന് നിതിന് ബോധ്യമായി. അതിന് ശേഷം മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതി മികച്ച റാങ്കോടെ വിജയിച്ചു. പ്രവേശന പരീക്ഷ മികച്ച റാങ്കിൽ പാസ്സായ നിതിന് മൗലാന ആസാദ് മെഡിക്കൽ കോളേജിൽ എംബിബിഎസിന് അഡ്മിഷൻ ലഭിച്ചു. പിന്നീട് അനസ്തേഷ്യയിൽ ബിരുദാനന്തരബിരുദം നേടി. 

ഡോക്ടറായതിന് ശേഷം ചേരിപ്രദേശങ്ങളിലെ കുട്ടികള ചികിത്സിക്കാൻ നിതിൻ പതിവായി  പോകാറുണ്ടായിരുന്നു. അവിടുത്തെ കുട്ടികൾക്ക് സൗജന്യമായിട്ടാണ് ചികിത്സ നൽകിയിരുന്നത്. എന്നാൽ അവർക്ക് മികച്ച വിദ്യാഭ്യാസവും മറ്റ് ജീവിതസാഹചര്യങ്ങളുമാണ് ആവശ്യമുള്ളതെന്ന് നിതിന് തോന്നി. അങ്ങനെ ഐഎഎസ് ഉദ്യോ​ഗസ്ഥനാകണമെന്ന് നിതിൻ തീരുമാനിക്കുന്നത്. മെഡിക്കൽ പ്രാക്ടീസിനൊപ്പം തന്നെ യുപി എസ് സി പരീക്ഷക്കും നിതിൻ പരിശ്രമിച്ചു. ആദ്യശ്രമത്തിൽ പ്രിലിമിനറിയും മെയിനും കടന്നെങ്കിലും 10 മാർക്കിന്റെ വ്യത്യാസത്തിൽഫൈനൽ ലിസ്റ്റിൽ ഇടം പിടിക്കാൻ സാധിച്ചില്ല. 

ഒടുവിൽ 2018ലാണ് നിതിൻ ശാക്യ യുപിഎസ് സി പരീക്ഷയിൽ വിജയിച്ച് ഐഎഎസ് എന്ന തന്റെ സ്വപ്നം പൂർത്തീകരിച്ചത്. എന്തെങ്കിലും നേടിയെടുക്കണമെന്ന് ആ​ഗ്രഹിച്ചാൽ അതിന് വേണ്ടി കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടതെന്ന് നിതിൻ പറയുന്നു. തീർച്ചയായും നിങ്ങൾക്കത് നേടാൻ സാധിക്കും. നിതിൻ പറയുന്നത് യു പി എസ് സി പരീക്ഷയിൽ വിജയിക്കാൻ ഉദ്യോ​ഗാർത്ഥികൾക്ക് വേണ്ടത് കഠിനാധ്വാനവും പോസിറ്റീവ് സമീപനവുമാണ്. ഉദ്യോ​ഗാർത്ഥിയുടെ ആത്മവിശ്വാസത്തിന് മത്സരപരീക്ഷകളിൽ പ്രധാനപ്പെട്ട പങ്കുണ്ടെന്നും നിതിൻ പറയുന്നു. 

 
 

Follow Us:
Download App:
  • android
  • ios