ബയോസയന്‍സ് കോഴ്‌സില്‍ 20 സീറ്റും കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളില്‍ 15 സീറ്റും ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 30 സീറ്റുകളുമാണ് ഒഴിവുള്ളത്. 

കോഴിക്കോട്: ഗവേഷണ നിലവാരത്തിലുള്ള ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കായി ഇന്റഗ്രേറ്റഡ് പി.ജി. കോഴ്‌സുകള്‍ ഒരുക്കി കാലിക്കറ്റ് സര്‍വകലാശാല. എം.എസ്സി. പ്രോഗ്രാമുകളായ ബയോ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, എം.എ. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിങ്ങനെ നാല് വിഷയങ്ങളിലാണ് ഈ വര്‍ഷം മുതല്‍ സര്‍വകലാശാല കോഴ്‌സുകള്‍ ആരംഭിക്കുന്നത്. 

ബയോസയന്‍സ് കോഴ്‌സില്‍ 20 സീറ്റും കെമിസ്ട്രി, ഫിസിക്‌സ് കോഴ്‌സുകളില്‍ 15 സീറ്റും ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ 30 സീറ്റുകളുമാണ് ഒഴിവുള്ളത്. ബയോസയന്‍സ് കോഴ്‌സിന്റെ അവസാന വര്‍ഷം വിദ്യാര്‍ഥികള്‍ക്ക് വിവിധ ഗവേഷണ സ്ഥാപനങ്ങളില്‍ ഗവേഷണത്തിന് അവസരമുണ്ടാകും. സര്‍വകലാശാലാ പഠനവകുപ്പിലെ സ്ഥിരം അധ്യാപകര്‍ക്ക് പുറമെ ആവശ്യമായ മറ്റു ഫാക്കല്‍റ്റികളെക്കൂടി നിയോഗിക്കും.

റഗുലര്‍ രീതിയിലുള്ള കോഴ്‌സുകള്‍ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച അവസരമൊരുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പറഞ്ഞു. പ്രവേശന പരീക്ഷ വഴിയാകും തിരഞ്ഞെടുപ്പ്. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. ഓഗസ്റ്റില്‍ പ്രവേശന പരീക്ഷയാരംഭിച്ച് സെപ്റ്റംബറില്‍ ക്ലാസ് ആരംഭിക്കാനാണ് സര്‍വകലാശാല ലക്ഷ്യമിടുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona