ദില്ലി: 2021-ലെ ജോയന്റ് അഡ്മിഷന്‍ ടെസ്റ്റ് ഫോര്‍ മാസ്‌റ്റേഴ്‌സ് (ജാം 2021) 2021 ഫെബ്രുവരി 14-ന് നടക്കും. പരീക്ഷയ്ക്കായി സെപ്റ്റംബര്‍ 10 മുതല്‍ ഒക്ടോബര്‍ 15 വരെ രജിസ്‌ട്രേഷന്‍ നടത്താമെന്ന് പരീക്ഷാ നടത്തിപ്പു ചുമതലയുള്ള ഐ.ഐ.എസ്‌.സി. ബെംഗളൂരു അറിയിച്ചു. 2021 മാര്‍ച്ച് 20-ന് ഫലം പ്രസിദ്ധീകരിക്കും.

ഐ.ഐ.ടി., ഐ.ഐ.എസ്‌.സി., ഐസര്‍, നൈസര്‍, എന്‍.ഐ.ടി തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജാം പരീക്ഷ നടത്തുന്നത്. കോഴ്‌സ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അപേക്ഷാഫീസ് എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 750 രൂപ. രണ്ട് പേപ്പര്‍ എഴുതാനാഗ്രഹിക്കുന്നവര്‍ 1050 രൂപ ഫീസൊടുക്കണം. മറ്റെല്ലാ വിഭാഗക്കാര്‍ക്കും ഒരു പേപ്പറിന് 1500 രൂപയും രണ്ട് പേപ്പറിന് 2100 രൂപയും ഫീസടയ്ക്കണം. പരീക്ഷാ ടൈംടേബിളും യോഗ്യതാ മാനദണ്ഡങ്ങളും പ്രവേശന സ്ഥാപനങ്ങളും ഉള്‍പ്പടെയുള്ള വിശദവിവരങ്ങള്‍ http://jam.iisc.ac.in-ല്‍ ലഭ്യമാണ്.