ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്‍പതാം ക്ലാസ്സില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷം ഒന്‍പതാം ക്ലാസ്സില്‍ ഒഴിവ് വരുന്ന സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഒക്ടോബര്‍ 15. പ്രവേശന പരീക്ഷ 2023 ഫെബ്രുവരി 11ന്. ഈ വര്‍ഷം ഗവണ്‍മെന്റ്/ഗവണ്‍മെന്റ് അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് അതേ ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷകര്‍ 2008 മെയ് ഒന്നിലോ അതിന് ശേഷമോ 2010 ഏപ്രില്‍ 30ലോ അതിന് മുന്‍പോ ജനിച്ചവരായിരിക്കണം. എസ്.എസി/എസ്.ടി/ഒ.ബി.സി വിഭാഗക്കാര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും പ്രായപരിധി ബാധകമാണ്. പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ക്കും ഓരോ വിദ്യാലയത്തിലും ഒഴിവുള്ള സീറ്റുകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കും www.navodaya.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കണം. അതാത് ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയ പ്രിന്‍സിപ്പാളുമായും ബന്ധപ്പെടാം.
ഒന്‍പതാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷിക്കാം
പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2023-24 അദ്ധ്യയന വര്‍ഷത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ നിലവിലെ ഒഴിവുകള്‍ നികത്തുന്നതിനായി നടത്തുന്ന ലാറ്ററല്‍ എന്‍ട്രി പ്രവേശന പരീക്ഷയുടെ അപേക്ഷ ഓണ്‍ലൈനായി ഒക്ടോബര്‍ 10 വരെ സ്വീകരിക്കും. വെബ്സൈറ്റ് www.navodaya.gov.in അല്ലെങ്കില്‍ www.nvadmissionclanssine.in. അപേക്ഷകര്‍ ജില്ലയില്‍ താമസിക്കുന്നവരും, ജില്ലയില്‍ സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത വിദ്യാലയത്തില്‍ എട്ടാം ക്ലാസ്സില്‍ പഠിക്കുന്നവരും, 2008 മെയ് ഒന്നിനും 2010 ഏപ്രില്‍ 30നും ഇടയില്‍ ജനിച്ചവരുമായിരിക്കണം. ഫോണ്‍ 8921080165, 9447283109, 8943822335.
അപേക്ഷ ക്ഷണിച്ചു
മാതാപിതാക്കള്‍ മരണപ്പെട്ട മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പ്ലസ് വണ്‍ മുതല്‍ ഉന്നതവിദ്യാഭ്യാസം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മരണപ്പെട്ട രക്ഷിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കോപ്പിയും മരണപ്പെട്ട രക്ഷിതാവ് മത്സ്യത്തൊഴിലാളിയാണെന്ന് കാണിക്കുന്ന ബന്ധപ്പെട്ട ഫിഷറീസ് ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം കാഞ്ഞങ്ങാട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യലയത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷ ഫോറം മത്സ്യഭവനുകളിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ലഭിക്കും. അപേക്ഷ അയക്കേണ്ട അവസാന തീയതി സെപ്റ്റംബര്‍ 15. ഫോണ്‍-04672202537
