നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ നൂറിലധികം ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മലപ്പുറം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജോബ് ഫെയര്‍ ഓഗസ്റ്റ് 29ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ മലപ്പുറം എംപ്ലോയബിലിറ്റി സെന്ററില്‍ വെച്ച് നടക്കും. നൂറിലധികം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാല് പ്രമുഖ സ്ഥാപനങ്ങളിലേക്കായി നടക്കുന്ന ജോബ് ഫെയറില്‍ ഡെലിവറി പാര്‍ട്ണര്‍, വീഡിയോ എഡിറ്റര്‍ ആന്‍ഡ് ക്യാമറ ഓപ്പറേറ്റര്‍, ട്യൂഷന്‍ അധ്യാപകര്‍, ഫാര്‍മസിസ്റ്റ്, ബില്ലിംഗ് സ്റ്റാഫ് എന്നീ ഒഴിവുകളുണ്ട്.

എസ്എസ്എല്‍സി/പ്ലസ്ടു/ഡിപ്ലോമ/ഡിഫാം അല്ലെങ്കില്‍ ബി.ഫാം/ബികോം/ അക്കൗണ്ടന്‍സി/ഡിഗ്രി/പിജി/ടിടിസി, ഐടിഐ തുടങ്ങിയ യോഗ്യതകളുള്ള പരിചയസമ്പന്നരോ അല്ലാത്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 0483 2734737, 8078428570

മലപ്പുറം ഗവ. കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍

മലപ്പുറം ഗവ. കോളേജില്‍ ഒന്നാംവര്‍ഷ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് ക്ലാസുകളിലേക്ക് ഒഴിവുണ്ട്. എസ്.സി, എസ്.ടി, ഇ.ഡബ്ലി.യു.എസ് എന്നീ വിഭാഗങ്ങളില്‍ ഓരോ സീറ്റുകള്‍ വീതമാണുള്ളത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തി ക്യാപ് ഐഡി നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌പോട്ട് അഡ്മിഷന് അപേക്ഷിക്കാം. യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളുമായി ഓഗസ്റ്റ് 26ന് ഉച്ചയ്ക്ക് രണ്ടുമണിക്കകം കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം.