Asianet News MalayalamAsianet News Malayalam

കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസില്‍ 339 അവസരം; ഓഗസ്റ്റ് 24 വരെ അപേക്ഷ; വനിതകൾക്കും അവസരം

യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ II 2021 അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം.

job opportunities in combined defense services
Author
Delhi, First Published Aug 20, 2021, 3:22 PM IST

ദില്ലി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസസ് എക്സാമിനേഷന്‍ II 2021 അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്കും അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കണം. അവിവാഹിതര്‍ക്കാണ് അവസരം.  ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ദെഹ്റാദൂണ്‍-100, ഇന്ത്യന്‍ നേവല്‍ അക്കാദമി, ഏഴിമല-22, എയര്‍ ഫോഴ്സ് അക്കാദമി, ഹൈദരാബാദ് (പ്രീ ഫ്‌ളൈയിങ്)-32, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നൈ എസ്.എസ്.സി. പുരുഷന്മാര്‍-169, ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി, ചെന്നെ എസ്.എസ്.സി. വനിത-16. 

ബിരുദമാണ് യോ​ഗ്യത. എയര്‍ ഫോഴ്സ് അക്കാദമിയിലേക്ക് ഫിസിക്‌സും മാത്തമാറ്റിക്‌സും പഠിച്ച പ്ലസ് ടുവും ബിരുദവും. അല്ലെങ്കില്‍ എന്‍ജിനീയറിങ് ബിരുദം. വ്യവസ്ഥകള്‍ക്ക് വിധേയമായി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.  

ഇന്ത്യന്‍ മിലിട്ടറി അക്കാദമി, ഇന്ത്യന്‍ നേവല്‍ അക്കാദമി- അവിവാഹിതരായ പുരുഷന്മാര്‍ 1998 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഇന്ത്യന്‍ എയര്‍ ഫോഴ്സ് അക്കാദമി- 20-24 വയസ്സ്. 2002 ജൂലായ് 1-നും 1998 ജൂലായ് 2-നും  ഇടയില്‍ ജനിച്ചവരായിരിക്കണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി-(എസ്.എസ്.സി. കോഴ്സ് ഫോര്‍ മെന്‍)- അവിവാഹിതരായ പുരുഷന്മാര്‍ 1997 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി (എസ്.എസ്.സി. വിമന്‍ നോണ്‍ ടെക്നിക്കല്‍ കോഴ്സ്)-അവിവാഹിതരായ വനിതകള്‍ക്കും പുനര്‍വിവാഹം ചെയ്യാത്ത വിധവകള്‍ക്കും ഡിവോഴ്സ് ആയവര്‍ക്കും അപേക്ഷിക്കാം. 1997 ജൂലായ് 2-നും 2003 ജൂലായ് 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം. 

വിശദവിവരങ്ങള്‍ക്കായി www.upsc.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷിക്കാനായി www.upsconline.nic.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 24. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona


 

Follow Us:
Download App:
  • android
  • ios