Asianet News MalayalamAsianet News Malayalam

മൂവായിരത്തിലധികം അവസരം, ഇത് നഷ്ടപ്പെടുത്തണ്ട! ജോലി തേടുന്നവരെ ഇതാ തിരുവനന്തപുരത്ത് തൊഴിൽ മേള, അറിയേണ്ടതെല്ലാം

തൊഴിൽ മേള ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു

Job opportunities Latest news job fair in thiruvananthapuram varkala details here asd
Author
First Published Sep 27, 2023, 11:25 PM IST | Last Updated Sep 27, 2023, 11:25 PM IST

തിരുവനന്തപുരം: ജോലി തേടുന്നവർക്കായി തിരുവനന്തപുരം വർക്കലയിൽ തൊഴിൽ മേള. നെഹ്‌റു യുവ കേന്ദ്ര സംഘാതനും കേന്ദ്ര നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയവും സംയുക്തമായാണ് വ‍ർക്കലയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നത്. 2023 ഒക്ടോബർ 01 (ഞായറാഴ്ച) ന് തിരുവനന്തപുരം വർക്കല ശിവഗിരി സ്കൂളിലാണ് ഈ തൊഴിൽ മേള സംഘടിപ്പിക്കുക. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ രാവിലെ 10 മണിക്ക് മേള ഉദ്‌ഘാടനം ചെയ്യും.

ഞെട്ടിയോ മോനെ, 20 കാരിയുടെ ശമ്പളം കേട്ടാൽ ശരിക്കും ഞെട്ടും, മാസം 10 ലക്ഷം! രാജ്യത്തെ റെക്കോഡ് ശമ്പളം ബാങ്ക് വക

തിരുവനന്തപുരം വർക്കലയിൽ സംഘടിപ്പിക്കുന്ന തൊഴിൽ മേളയിൽ 40 ലേറെ സ്വകാര്യ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. വിദ്യാഭ്യാസ യോഗ്യതയ്ക്ക് അനുസരിച്ച് 3000 - ലധികം തൊഴിൽ അവസരങ്ങൾ മേളയിൽ ലഭ്യമാക്കുമെന്നാണ് സംഘാടകർ പറയുന്നത്. കേന്ദ്ര ​ഗവൺമെന്‍റിന്‍റെ പ്രധാൻമന്ത്രി സ്വനിധി, പ്രധാൻ മന്ത്രി വിശ്വകർമ യോജന, പ്രധാൻമന്ത്രി എംപ്ലോയ്‌മെന്റ് ജനറേഷൻ പ്രോഗ്രാം, മുദ്ര യോജന എന്നിവയെ സംബന്ധിച്ചുള്ള സെമിനാറുകൾ മേളയോടനുബന്ധിച്ച് നടക്കും. ഖാദി വില്ലേജ്‌  ഇൻഡസ്ട്രീസ് കമ്മീഷൻ, ലീഡ് ബാങ്ക് , ഫാർമേഴ്‌സ് പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ എന്നീ സ്ഥാപനങ്ങൾ ഇവയ്ക്ക് നേതൃത്വം നൽകും. ആറ്റിങ്ങൽ എം പി അടൂർപ്രകാശ്, വർക്കല എം എൽ എ വി ജോയി, വർക്കല മുൻസിപ്പൽ ചെയർമാൻ കെ എം ലാജി, കൗൺസിലർമാർ തുടങ്ങിയവർ ഈ തൊഴിൽ മേളയിൽ പങ്കെടുക്കും. 

തൊഴിൽ മേള രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയായിരിക്കും. മേളയിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ വർക്കല ശിവഗിരി സ്കൂളിൽ എത്തി രജിസ്റ്റർ ചെയേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു. രജിസ്റ്ററേഷൻ ഫീസ് ഈടാക്കുന്നതല്ല. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയുടെ മൂന്ന് പകർപ്പ് കൈയിൽ കരുതണമെന്നും അറിയിപ്പിൽ പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾ - 9446011110 , 9447024571 എന്നീ നമ്പറുകളിൽ ലഭ്യമാണ്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios