Asianet News MalayalamAsianet News Malayalam

വിമുക്തഭടനാണോ? മികച്ച ശമ്പളത്തിൽ സെക്യൂരിറ്റി ​ഗാർഡാകാം; ഒഴിവുകൾ സംസ്കൃത സർവ്വകലാശാലയിൽ, വിശദാംശങ്ങളിവയാണ്...

ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. 

job opportunity  ex service men security guard Sanskrit university sts
Author
First Published Nov 15, 2023, 7:44 PM IST

കൊച്ചി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ പ്രതിമാസ വേതനത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ സെക്യൂരിറ്റി ഗാർഡ് (പുരുഷന്മാർ) തസ്തികയിൽ നിലവിലുളള ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിമുക്ത ഭടന്മാർക്ക് അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം. ഉയർന്ന പ്രായപരിധി 50വയസ്സ്. അർഹതപ്പെട്ട സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദിക്കും. ശമ്പളം- പ്രതിദിനം 740/-രൂപ നിരക്കിൽ പ്രതിമാസം പരമാവധി 19,980/-രൂപ. 

ജനറൽ വിഭാഗത്തിന് 100രൂപയാണ് അപേക്ഷാഫീസ്. എസ്. സി./എസ്. ടി. വിഭാഗങ്ങൾക്ക് അപേക്ഷാഫീസ് 50രൂപ മതിയാകും. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 20. വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യതകൾ, വിമുക്തഭടനാണെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം ഓൺലൈൻ അപേക്ഷയുടെ പകർപ്പ് നവംബർ 24ന് മുമ്പായി സർവ്വകലാശാലയിൽ ലഭിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in. സന്ദർശിക്കുക.

സ്വിമ്മിംഗ് പൂള്‍ മാനേജര്‍ അഭിമുഖം, പരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ; കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

Follow Us:
Download App:
  • android
  • ios