Asianet News MalayalamAsianet News Malayalam

പത്താം ക്ലാസ് പാസായവർക്ക് യുഎഇയിലെ പ്രമുഖ കമ്പനിയിൽ തൊഴിലവസരം; ആകർഷകമായ ശമ്പളം, വിസയും താമസസൗകര്യവും സൗജന്യം

ഉദ്യോഗാര്‍ത്ഥികൾ എസ്എസ്എൽസി പാസായവര്‍ ആയിരിക്കണം. 25 വയസ്സിനും 40നും ഇടയിലാണ് പ്രായപരിധി.

job opportunity in uae for the vacancy of male security guards with attractive salary and free visa
Author
First Published Sep 26, 2024, 11:22 AM IST | Last Updated Sep 26, 2024, 3:05 PM IST

തിരുവനന്തപുരം: യുഎഇയിലേക്ക് പുരുഷ സെക്യൂരിറ്റി ഗാർഡുകളുടെ ഒഴിവുകളിലേക്ക് കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന റിക്രൂട്ട്മെന്‍റ് നടത്തുന്നു. ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. യുഎഇയിലെ ദുബായ് പോർട്ട് വേൾഡിന്റെ ഭാഗമായ “വി വണ്‍”ലേക്കാണ് പുരുഷ സെക്യൂരിറ്റി ഗാർഡുകളെ തെരഞ്ഞെടുക്കുന്നതിന് ഒഡെപെക്ക് ഇന്‍റര്‍വ്യു നടത്തുന്നത്. 

യോഗ്യത

അപേക്ഷകൾ അയയ്ക്കാന്‍ താല്‍പ്പര്യമുള്ള ഉദ്യോഗാർത്ഥികൾ എസ് എസ് എൽ സി പാസായിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയവിനിമയ വൈദഗ്ധ്യവും ഉണ്ടാകണം. ഇതിന് പുറമെ സെക്യൂരിറ്റി ആയി കുറഞ്ഞത്  രണ്ട് വർഷത്തെ  തൊഴിൽ  പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി 25-40. 

ശരീരത്തിൽ പുറമെ കാണുന്ന ഭാഗങ്ങളിൽ ടാറ്റു ഒന്നും പാടില്ല. ആവശ്യമായ ഏറ്റവും കുറഞ്ഞ ഉയരം 5'9" (175 cm). സൈനിക/ അർദ്ധ സൈനിക വിഭാഗങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.  

Read Also - 36,000 അടി ഉയരത്തിൽ വിമാനം, പൊടുന്നനെ അലർട്ട്; പുകയോ തീയോ? 10 മിനിറ്റിൽ 4,250 അടി താഴേക്ക്, എമർജൻസി ലാൻഡിങ്

ശമ്പളം

ആകർഷകമായ ശമ്പളത്തിന് പുറമെ  താമസസൗകര്യം, വിസ, താമസ സ്ഥലത്തു നിന്നും ജോലി സ്ഥലത്തേക്കുള്ള ലോക്കൽ ട്രാൻസ്പോർട്ടേഷൻ എന്നിവ സൗജന്യമായിരിക്കും.  ഈ റിക്രൂട്ട്മെന്‍ററിന്  സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണ്.

അപേക്ഷകൾ അയയ്ക്കേണ്ട വിധം

താല്പര്യമുള്ളവർ  ബയോഡേറ്റ, ഒറിജിനൽ  പാസ്പോർട്ട്, യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സർട്ടിഫിക്കറ്റുകൾ എന്നിവ 2024 സെപ്‌റ്റംബർ  30 നു മുൻപ് jobs@odepc.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കേണ്ടതാണ്. വിശദ വിവരങ്ങൾക്ക്  www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക . ഫോൺ  0471-2329440/41/42/43/45; Mob: 9778620460. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios