Asianet News MalayalamAsianet News Malayalam

Job Vacancies : ആരോഗ്യകേരളത്തില്‍ ഒഴിവുകള്‍; റൂസയിൽ റിസർച്ച് ഓഫീസർ ഡെപ്യൂട്ടേഷൻ

ആരോഗ്യ കേരളം നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.

job vacancies in aarogyakeralam
Author
Trivandrum, First Published Apr 27, 2022, 1:50 PM IST

തിരുവനന്തപുരം: ആരോഗ്യ കേരളം (Aarogya Keralam) നാഷണല്‍ ഹെല്‍ത്ത് മിഷന് (National Health Mission) കീഴിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഓഫീസ് സെക്രട്ടറി, ജില്ല ഫീല്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ (പാലിയേറ്റീവ് കെയര്‍), ജില്ല അര്‍ബന്‍ ഹെല്‍ത്ത് കോ-ഓര്‍ഡിനേറ്റര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഡ്രൈവര്‍, എപ്പിഡെമിയോളജിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍, ഓഡിയോളജിസ്റ്റ്,  സീനിയര്‍ ട്രീറ്റ്‌മെന്റ് സൂപ്പര്‍വൈസര്‍(എസ് ടി എസ്), മെഡിക്കല്‍ ഓഫീസര്‍(പാലിയേറ്റീവ് കെയര്‍) എന്നീ ഒഴിവുകളാണുളളത്.  

താത്പര്യമുള്ളവര്‍ അപേക്ഷകള്‍ ജനന തീയതി, രജിസ്‌ട്രേഷന്‍, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളുടെ പകര്‍പ്പും ബയോഡാറ്റയും മൊബൈല്‍ നമ്പറും ഇ മെയില്‍ വിലാസവും സഹിതം മെയ് 3 വൈകീട്ട് 5 മണിക്ക് മുന്‍പായി ആരോഗ്യകേരളം, തൃശൂര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.arogyakeralam.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ നമ്പര്‍: 0487 2325824

റൂസയിൽ റിസർച്ച് ഓഫീസർ: ഡെപ്യൂട്ടേഷന് അപേക്ഷ ക്ഷണിച്ചു
ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ അന്യത്ര സേവന വ്യവസ്ഥയിൽ റിസർച്ച് ഓഫീസർ തസ്തികയിൽ സർക്കാർ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ജോലി ചെയ്യുന്ന അദ്ധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ഫിൽ, പി.എച്ച്.ഡി യോഗ്യതകൾ അഭിലഷണീയം. താൽപ്പര്യമുള്ളവർ കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷിക്കണം. അപേക്ഷകൾ മേയ് 5 നകം റൂസ സംസ്ഥാന പദ്ധതി കാര്യാലയത്തിൽ ലഭിക്കണം. കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളേജ് ക്യാമ്പസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ., തിരുവനന്തപുരം-695034. എന്ന വിലാസത്തിലാണ് അയയ്‌ക്കേണ്ടത്. ഇ-മെയിൽ: keralarusa@gmail.com, ഫോൺ: 0471-2303036.
 

Follow Us:
Download App:
  • android
  • ios