ഡിസംബർ 28 ആണ് അവസാന തീയതി.   മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും തുടക്കത്തില്‍ നിയമനം.  

ദില്ലി: ബാങ്ക് ഓഫ് ബറോഡയില്‍ (Bank of Baroda) സ്‌പെഷ്യലിസ്റ്റ് ഐ.ടി. ഓഫീസര്‍മാരുടെയും ഐ.ടി. പ്രൊഫഷണലുകളുടെയും (Specialist IT Officers) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റ​ഗുലർ നിയമനത്തിലേക്കും കരാര്‍ നിയമനത്തിലേക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിസംബർ 28 ആണ് അവസാന തീയതി. മുംബൈയിലോ ഹൈദരാബാദിലോ ആയിരിക്കും തുടക്കത്തില്‍ നിയമനം. വിശദ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുമായി www.bankofbaroda.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

റഗുലര്‍ നിയമനം ക്വാളിറ്റി അഷ്വറന്‍സ് ലീഡ് 2, ക്വാളിറ്റി അഷ്വറന്‍സ് എന്‍ജിനീയേഴ്‌സ് 12, ഡെവലപ്പര്‍ (ഫുള്‍ സ്റ്റാക്ക് ജാവ്)6, ഡെവലപ്പര്‍ (മൊബൈല്‍ ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ്) 12. കരാര്‍ നിയമനം ക്ലൗഡ് എന്‍ജിനീയര്‍ 2, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട്2, ടെക്‌നോളജി ആര്‍ക്കിടെക്ട് 2, ഇന്‍ഫ്രാസ്ട്രക്ടര്‍ ആര്‍ക്കിടെക്ട്2, ഇന്റഗ്രേഷന്‍ എക്‌സ്‌പെര്‍ട്ട് എന്നിങ്ങനെയാണ് ഒഴിവുകൾ. 

ബി.ഇ./ ബി.ടെക്. (കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി.) ആണ് അടിസ്ഥാനയോഗ്യത. റഗുലര്‍ ഒഴിവുകളിലേക്ക് ഒരുവര്‍ഷം മുതല്‍ ആറുവര്‍ഷം വരെയും കരാര്‍ ഒഴിവുകളിലേക്ക് 10 വര്‍ഷവും പ്രവത്തിപരിചയമുണ്ടായിരിക്കണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ പരീക്ഷയ്ക്ക് എറണാകുളത്തും കേന്ദ്രമുണ്ടായിരിക്കും. എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 100 രൂപയും മറ്റുള്ളവര്‍ക്ക് 600 രൂപയുമാണ് (കൂടാതെ നികുതിയും പേമെന്റ് ഗേറ്റ് വേ ചാര്‍ജും). ഓണ്‍ലൈനായാണ് ഫീസ് അടക്കേണ്ടത്.