Asianet News MalayalamAsianet News Malayalam

Railway Recruitment : സെൻട്രൽ റെയിൽവേയിൽ രണ്ടായിരത്തിലധികം ഒഴിവുകൾ; ഫെബ്രുവരി 16 അവസാന തീയതി

സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡുകളുമാണ് യോ​ഗ്യത.

job vacancies in central railway
Author
Mumbai, First Published Jan 27, 2022, 10:03 AM IST

മുംബൈ: സെന്‍ട്രല്‍ റെയില്‍വേയില്‍ 2422 അപ്രന്റിസ് ഒഴിവ്. സെന്‍ട്രല്‍ റെയില്‍വേയുടെ വിവിധ ക്ലസ്റ്ററുകളിലാണ് അവസരം. പത്താം ക്ലാസും ബന്ധപ്പെട്ട ട്രേഡുകളുമാണ് യോ​ഗ്യത.

മുംബൈ: കാരിയേജ് ആന്‍ഡ് വാഗണ്‍ (കോച്ചിങ്) വാഡി ബുന്ദര്‍258, കല്യാണ്‍ ഡീസല്‍ ഷെഡ്50, കുര്‍ല ഡീസല്‍ ഷെഡ്60, സീനിയര്‍ ഡിവിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ (ട്രാക്ഷന്‍ റോളിങ് സ്റ്റോക്ക്) കല്യാണ്‍179, സീനിയര്‍ ഡിവിഷന്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയര്‍ (ട്രാക്ഷന്‍ റോളിങ് സ്റ്റോക്ക്) കുര്‍ല192, പറേല്‍ വര്‍ക്ക്‌ഷോപ്പ്313, മാതുങ്ക വര്‍ക്ക്‌ഷോപ്പ്547, സിഗ്‌നല്‍ ആന്‍ഡ് ടെലികോം വര്‍ക്ക്‌ഷോപ്പ്‌ബൈക്കുള 60.
ഭുസാവാള്‍: കാരിയേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോട്ട്122, ഇലക്ട്രിക് ലോക്കോ ഷെഡ്80, ഇലക്ട്രിക് ലോക്കോമോട്ടീവ് വര്‍ക്ക്‌ഷോപ്പ്118, മാന്‍മാദ് വര്‍ക്ക്‌ഷോപ്പ്51, ട്രാക്ഷന്‍ മെഷീന്‍ വര്‍ക്ക്‌ഷോപ്പ് നാസിക്ക് റോഡ്47.
പുണെ: കാരിയേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ31, ഡീസല്‍ ലോക്കോ ഷെഡ്121.
നാഗ്പുര്‍: ഇലക്ട്രിക് ലോക്കോ ഷെഡ്, അജ്‌നി48, കാരിയേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോ66.
സോളാപുര്‍: കാരിയേജ് ആന്‍ഡ് വാഗണ്‍ ഡിപ്പോട്ട്58, കുര്‍ദുവാഡി വര്‍ക്ക്‌ഷോപ്പ്21.

ട്രേഡുകള്‍
ഫിറ്റര്‍, വെല്‍ഡര്‍, കാര്‍പെന്റര്‍, പെയിന്റര്‍ (ജനറല്‍), ടെയ്‌ലര്‍ (ജനറല്‍), ഇലക്ട്രിഷ്യന്‍, മെഷീനിസ്റ്റ്, വെല്‍ഡര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, മെക്കാനിക് ഡീസല്‍, ടര്‍ണര്‍, വെല്‍ഡര്‍ (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്), ലബോറട്ടറി അസിസ്റ്റന്റ് (സി.പി.), ഇലക്‌ട്രോണിക് മെക്കാനിക്, ഷീറ്റ് മെറ്റല്‍വര്‍ക്കര്‍, കാര്‍പെന്റര്‍, മെക്കാനിക്ക് മെഷീന്‍ ടൂള്‍സ് ആന്‍ഡ് മെയിന്റനന്‍സ്, കംപ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രം അസിസ്റ്റന്റ്, മെക്കാനിക്ക് (മോട്ടോര്‍ വെഹിക്കിള്‍), പെയിന്റര്‍, പ്രോഗ്രാമിങ് ആന്‍ഡ് സിസ്റ്റംസ് അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ഇലക്‌ട്രോണിക് സിസ്റ്റം മെയിന്റനന്‍സ്.

യോഗ്യത
പത്താംക്ലാസ് വിജയം. അല്ലെങ്കില്‍ തത്തുല്യം. 50 ശതമാനം മാര്‍ക്കുവേണം. ബന്ധപ്പെട്ട ട്രേഡില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എന്‍.സി.വി.ടി.)/സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ വൊക്കേഷണല്‍ ട്രെയിനിങ് (എസ്.സി.വി.ടി.) നല്‍കുന്ന പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്. പ്രായം: 1524. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വര്‍ഷവും വയസ്സിളവ് ലഭിക്കും. വിവരങ്ങള്‍ക്ക്: www.rrccr.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി: ഫെബ്രുവരി 16

Follow Us:
Download App:
  • android
  • ios