Asianet News MalayalamAsianet News Malayalam

Juvenile Justice : ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ട്രാൻസ്ലേറ്റർ; ജുവനൈൽ ജസ്റ്റിസ് ബോർഡ് പാനലില്‍ ഒഴിവുകള്‍

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. 

job vacancies juvenile justice panel
Author
Kottayam, First Published Nov 24, 2021, 12:11 PM IST

കോട്ടയം: ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ സംരക്ഷണവും കരുതലും) നിയമം (Juvenile Justice Act) 2015ലെ വകുപ്പ് 15 പ്രകാരം ഹീനമായ കുറ്റക്യത്യങ്ങളിൽ ഏർപ്പെടുന്ന 16-18 വയസിനിടയിൽ പ്രായമുള്ള കുട്ടികളുടെ മാനസിക ആരോഗ്യനില നിർണയിക്കുന്നതിനുള്ള (Apply panel) വിദഗ്ധ പാനലിലേക്ക് അപേക്ഷിക്കാം. 

തസ്തികകളും യോഗ്യതയും ചുവടെ:
ക്ലിനിക്കൽ സൈക്കോളജിസ്റ്റ്: എം.എസ്‌സി. സൈക്കോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ   പ്രവൃത്തിപരിചയം.

സൈക്കോ സോഷ്യൽ വർക്കർ: എം.എസ്.ഡബ്‌ള്യൂ/എം.എ. സോഷ്യോളജി, കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിൽ അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.

സ്പെഷൽ എഡ്യൂക്കേറ്റർ: മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന  കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.

ട്രാൻസ്ലേറ്റർ: മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, അസാമീസ്, ഒറിയ എന്നീ ഒന്നിലധികം ഭാഷകളിൽ പ്രാവീണ്യവും പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.

ഇന്റർപ്രെട്ടർ: ആംഗ്യ ഭാഷ, ബ്രെയിലി ലിപി എന്നിവയിൽ പ്രാവീണ്യം, പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും അതത് പ്രവർത്തന മേഖലയിലുള്ള പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യതയും.

താത്പര്യമുള്ളവർ വിശദമായ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ.വി.എം. ബിൽഡിംഗ്‌സ്, അണ്ണാൻകുന്ന് റോഡ് കോട്ടയം എന്ന വിലാസത്തിൽ ഡിസംബർ 15ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 0481 2580548. 

ജുവനൈൽ ജസ്റ്റീസ് നിയമം

ഇന്ത്യയിൽ 2000 ഡിസംബർ 30 മുതൽ പ്രാബല്യത്തിൽ വന്ന നിയമമാണ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം 2000. 18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. ശ്രദ്ധയും സംരക്ഷണവും ആവശ്യമുള്ള കുട്ടികളുടെയും നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളുടെയും പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കും അവരുമായി ബന്ധപ്പെട്ട ചില വിഷയങ്ങളിൽ മദ്ധ്യസ്ഥം വഹിക്കുന്നതിനും തീർപ്പുകൽപ്പിക്കുന്നതിനുമായി രൂപകൽപന ചെയ്തിരിക്കുന്നതാണ് ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും) നിയമം, 2000.

18 വയസ്സ് വരെയുള്ള കുട്ടികളാണ് നിയമത്തിന്റെ പരിധിയിൽ വരുന്നത്. കുട്ടികളുടെ പുനരധിവാസം, വികസനം, സംരക്ഷണം, ശ്രദ്ധ എന്നിവയ്ക്കാവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും എന്തൊക്കെയാണെന്ന് നിയമം വിശദീകരിക്കുന്നു. നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ രക്ഷിക്കുന്നതിനായി ജുവനൈൽ ജസ്റ്റിസ് ബോർഡുകളും സഹായം ആവശ്യമുള്ള കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ശുശ്രൂഷയും ഉറപ്പാക്കുന്നതിനുള്ള ശിശു ക്ഷേമ കമ്മിറ്റികളും ഈ സംവിധാനത്തിൽ ഉൾപ്പെടുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് 1986ന് പകരമായാണ് ഇത് പാർലമെന്റിൽ അവതരിപ്പിച്ചത്. ഒരു കുട്ടിയും ഒരു സാഹചര്യത്തിലും ജയിലിലോ പോലീസ് ലോക്കപ്പിലോ കഴിയുന്നില്ല എന്ന് ഉറപ്പുവരുത്തത്തക്ക രീതിയിൽ, രാജ്യത്താകമാനം നീതിയുടെ ഒരു ഏകീകൃത നിയമസംവിധാനം ഇത് പ്രദാനം ചെയ്യുന്നു.

 

Follow Us:
Download App:
  • android
  • ios