കോട്ടയം: കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ കോട്ടയത്തെ ദക്ഷിണേന്ത്യന്‍ കാമ്പസ് നടത്തുന്ന ഒരുവര്‍ഷത്തെ മലയാളം ജേണലിസം പി.ജി.ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവർക്കും  ബിരുദപരീക്ഷയെഴുതിയിരിക്കുന്നവരുമായവർക്ക് അപേക്ഷിക്കാം. 25 വയസിനു താഴെയാണ് പ്രായം. 

പാമ്പാടി എട്ടാം മൈലിലുള്ള ഐ.ഐ.എം.സി.യുടെ മേഖലാ കേന്ദ്രത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയുടെയും തുടര്‍ന്നുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. ജനറല്‍ വിഭാഗത്തിന് 1000 രൂപയും സംവരണവിഭാഗങ്ങള്‍ക്ക് 750 രൂപയുമാണ് അപേക്ഷാ ഫീസ്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനിലൂടെ മാത്രമാണ് അപേക്ഷിക്കേണ്ടത്. ഓഗസ്റ്റ് നാലിനാണ് പ്രവേശനപരീക്ഷ. വിശദവിവരങ്ങള്‍ക്ക് www.iimc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. 04812502520, 9496989923, 8547482443 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ടും വിവരങ്ങളറിയാം പൂരിപ്പിച്ച അപേക്ഷകള്‍ ജൂലായ് 27-നകം iimckottayam2012@gmail.com എന്ന ഇമെയിലില്‍ ലഭിക്കണം.