അപേക്ഷകർ എസ്.എസ്.എൽ.സി/ തത്തുല്യമായ സംസ്ഥാന സർക്കാർ അംഗീകരിച്ച പരീക്ഷ പാസ്സായവരും 2021 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. 

തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ-ഇൻ-കോ-ഓപ്പറേഷൻ (ജെ.ഡി.സി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒന്നു മുതൽ 31 വരെ എല്ലാ സഹകരണ പരിശീലന കേന്ദ്രങ്ങളിലും, ആറൻമുള, പാല, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി സഹകരണ പരിശീലന കോളജുകളിലും അപേക്ഷാഫോം ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപേക്ഷകർ എസ്.എസ്.എൽ.സി/ തത്തുല്യമായ സംസ്ഥാന സർക്കാർ അംഗീകരിച്ച പരീക്ഷ പാസ്സായവരും 2021 ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയർന്ന പ്രായപരിധി പട്ടികജാതി/ പട്ടികവർഗ വിഭാഗക്കാർക്ക് 45 വയസ്സും ഒ.ബി.സി വിഭാഗക്കാർക്ക് 43 വയസ്സുമാണ്. സഹകരണ സംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

ജനറൽ (150 രൂപ), പട്ടികജാതി/പട്ടികവർഗം (75 രൂപ) സഹകരണ സംഘം ജീവനക്കാർ (300 രൂപ) എന്നീ മൂന്ന് വിഭാഗങ്ങളിലേക്കുമുള്ള അപേക്ഷാ ഫോം പ്രത്യേകം ലഭിക്കും. അപേക്ഷാ ഫോം തിരുവനന്തപുരം (കുറവൻകോണം, കവടിയാർ. പി.ഒ, ഫോൺ: 0471-2436689), കൊട്ടാരക്കര (അവന്നൂർ, 0474-2454787), ആറൻമുള (പഞ്ചായത്ത് സാംസ്‌ക്കാരിക നിലയം, ആറൻമുള- 0468-2278140), ചേർത്തല (ദീപികാ ജംഗ്ഷൻ, ചേർത്തല- 0478-2813070), കോട്ടയം (നാഗമ്പടം, കോട്ടയം- 0481-2564738), പാല (മീനച്ചൽ കോംപ്ലക്‌സ്, പാല- 0482-2213107), ഇടുക്കി (പടിഞ്ഞാറെ കവല, നെടുങ്കണ്ടം- 04868-234311), നോർത്ത് പറവൂർ (സഹകാരി ഭവൻ, നോർത്ത് പറവൂർ, എറണാകുളം- 0484-2447866), തൃശ്ശൂർ (സിവിൽ ലൈൻ റോഡ്, അയ്യന്തോൾ- 0487-2380462), പാലക്കാട് (കോളേജ് റോഡ്- 0491-2522946), തിരൂർ (സഹകരണ ഭവൻ, മാവുംകുന്ന്, തിരൂർ, മലപ്പുറം- 0494-2423929), കോഴിക്കോട് (തളി- 0495-2702095), തലശ്ശേരി (മണ്ണയാട്, നെട്ടൂർ.പി.ഒ, 0490-2354065), കണ്ണൂർ (സൗത്ത് ബസാർ, 0497-2706790), വയനാട് (കരണി, 04936-289725), കാസർഗോഡ് (മുന്നാട്, ചെങ്കള 04994-207350) എന്നീ സ്ഥലങ്ങളിലെ സഹകരണ പരിശീലന കേന്ദ്രങ്ങളിൽ/ കോളേജുകളിൽ ലഭിക്കും.

അപേക്ഷാ പ്രോസ്‌പെക്ടസിൽ (നിബന്ധനകളിൽ നിർദ്ദേശിച്ചിട്ടുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലന കേന്ദ്രം/ കോളേജ് പ്രിൻസിപ്പലിന് മാർച്ച് 31 വൈകിട്ട് നാലിന് മുമ്പ് ലഭിക്കണം