'ഞാൻ പഠിച്ചത് സ്റ്റേറ്റ് സിലബസാണ്. അതിനാൽ ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും 20തിനുള്ളിൽ റാങ്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും ജോൺ ഷിനോജ്'
തിരുവനന്തപുരം : വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് അവസാനമിട്ട് ഒടുവിൽ കീം റിസൽട്ട് പ്രഖ്യാപിച്ചിരിക്കുന്നു. എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് കേരളാ എഞ്ചിനിയറിങ് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്ക്. നല്ല റാങ്കുണ്ടാകുമെന്ന് കരുതിയിരുന്നുവെങ്കിലും ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് മൂവാറ്റുപുഴ സ്വദേശിയായ ജോൺ ഷിനോജ്.
'ഞാൻ പഠിച്ചത് സ്റ്റേറ്റ് സിലബസാണ്. അതിനാൽ ഒന്നാം റാങ്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നിരുന്നാലും 20തിനുള്ളിൽ റാങ്ക് ഉണ്ടാകുമെന്ന് കരുതിയിരുന്നുവെന്നും ഇത് അപ്രതീക്ഷിതമായിരുന്നുവെന്നും ജോൺ ഷിനോജ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പ്ലസ് ടു പരീക്ഷക്ക് ഇംഗ്ലീഷിന് രണ്ട് മാർക്ക് കുറഞ്ഞിരുന്നു. മറ്റ് പരീക്ഷകളിലെല്ലാം ഫുൾ മാർക്കുണ്ട്. നിലവിൽ ഐഐടിൽ ഇലക്ട്രിക് വിഭാഗത്തിൽ എഞ്ചിനിയറിംഗിന് പ്രവേശനം നേടിയിട്ടുണ്ട്. ഐഐടിൽ പഠിക്കാനാണ് താൽപര്യം എന്നും ജോൺ പറയുന്നു.
പരീക്ഷയെഴുതുന്നവരോട്..
കോൺഫിഡൻസ് ആണ് പ്രധാനം. അത് നഷ്ടപ്പെട്ട് പോകരുത്. സാധാരണ പരീക്ഷകളിൽ തോറ്റാലും കുഴപ്പമില്ല. എല്ലാ ദിവസവും ഹാർഡ് വർക്ക് ചെയ്യണം. ഞാൻ പഠിക്കുമ്പോൾ ഒരു മൂന്ന് മണിക്കൂർ കൂടുമ്പോൾ ബ്രേക്ക് എടുക്കുമായിരുന്നു. വൈകിട്ട് 2 മണിക്കൂർ കളിക്കാനൊക്കെ പോകുമായിരുന്നുവെന്നും ജോൺ ഷിനോജ് പറയുന്നു.

കീം പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
മാർക്ക് ഏകീകരണത്തിനു ശേഷമുള്ള ആദ്യത്തെ കീം പരീക്ഷാ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എൻജിനീയറിങ്ങിൽ എറണാകുളം സ്വദേശി ജോൺ ഷിനോജിനാണ് ഒന്നാം റാങ്ക്. എറണാകുളം ചേറായി സ്വദേശി ഹരികൃഷ്ണൻ ബൈജു രണ്ടാം റാങ്കും, കോഴിക്കോട് കാക്കൂർ സ്വദേശി അക്ഷയ് ബിജു ബി എൻ മൂന്നാം റാങ്കും നേടി. ആദ്യ 10 റാങ്കിൽ ഒൻപതും ആൺകുട്ടികളാണ് നേടിയത്. എസ് സി വിഭാഗത്തിൽ കാസർകോട് നീലേശ്വരം സ്വദേശി ഹൃദിൻ എസ് ബിജുവിനാണ് ഒന്നാം റാങ്ക്.എസ് ടി വിഭാഗത്തിൽ കോട്ടയം സ്വദേശി ശബരിനാഥ് കെഎസ് രണ്ടാം റാങ്ക് നേടി. എൻജിനീയറിങ്ങിൽ ആദ്യ 100 റാങ്കിൽ 43 പേരും സ്റ്റേറ്റ് സിലബസിൽ പഠിച്ചവരാണ്. ഫാർമസിയിൽ ആലപ്പുഴ സ്വദേശി അനഘ അനിൽ ഒന്നാം റാങ്ക് നേടി. ആർ സിനോയ് കോട്ടയം സ്വദേശി ഋഷികേശ് ആർ ഷേണായിക്കാണ് രണ്ടാം റാങ്ക്.

