തിരുവനന്തപുരം: കേരള സർവകലാശാല മാത്തമാറ്റിക്സ് വിഭാ​ഗത്തിൽ കൊമേഴ്സ്, കംപ്യൂട്ടർ സയൻസ്, ​ഗസ്റ്റ് അധ്യാപകരുടെ പാനൽ തയ്യാറാക്കുന്നതിന് യോ​ഗ്യരായ ഉദ്യോ​ഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. യോ​ഗ്യതയുള്ള വിദ്യാർത്ഥികൾ ബയോഡേറ്റയും അസ്സൽ രേഖകളും ഒരു സെറ്റ് പകർപ്പ് ഉൾപ്പെടെ ഇന്റർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. കൊമേഴ്സ് ഉദ്യോ​ഗാർത്ഥികൾക്ക് ഡിസംബർ 15 ന് രാവിലെ 10.30 നും കംപ്യൂട്ടർ സയൻസ് ഉദ്യോ​ഗാർത്ഥികൾക്ക് അന്നേ ദിവസം ഉച്ചയ്ക്ക് 2 മണിക്കുമാണ് ഇന്റർവ്യൂ. വിശദവിവരങ്ങൾക്ക് സർവ്വകലാശാലയുടെ വെബ്സൈറ്റിലെ ജോബ് നോട്ടിഫിക്കേഷൻസ് ലിങ്ക് സന്ദർശിക്കുക.