Asianet News MalayalamAsianet News Malayalam

കേരള സർവകലാശാല ഐ.എം.കെ-എം.ബി.എ. കോഴ്സുകൾ; ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലൈ 17 ന്രാത്രി 10 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. 

kerala university IMK MBA courses
Author
Trivandrum, First Published Apr 21, 2021, 9:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിൽ കാര്യവട്ടം ക്യാമ്പസിൽ പ്രവർത്തിക്കുന്നതും,സർക്കാർ തലത്തിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിൽ ഒന്നുമായ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് മാനേജ്മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), സി.എസ്.എസ്. സ്ട്രീമിൽ എം.ബി.എ. (ജനറൽ), എം.ബി.എ. (ടൂറിസം) കോഴ്സുകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് 2021ൽ കരസ്ഥമാക്കിയ സാധുവായ KMAT/CAT/സ്കോർ കാർഡ് ഉണ്ടായിരിക്കേണ്ടതാണ്.

www.admissions.keralauniversity.ac.in എന്ന സർവകലാശാല പോർട്ടൽ വഴി ജൂലൈ 17 ന്രാത്രി 10 മണി വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. പ്രസ്തുത തീയതിക്ക് മുൻപായിഅപേക്ഷ സമർപ്പിക്കുന്ന മുഴുവൻ അപേക്ഷകരെയും ജൂലൈ 27, 28, 29 തീയതികളിൽ നിശ്ചയിച്ചിരിക്കുന്ന ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവയ്ക്കായി ക്ഷണിക്കുന്നതും, പ്രവേശന പരീക്ഷ (80%), ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ(20%) എന്നിവയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി ആഗസ്റ്റ് 7 ന് പ്രസിദ്ധീകരിക്കുന്നതും ആയിരിക്കും.

തുടർന്ന് ആഗസ്റ്റ് 16 ന് ഐ.എം.കെ.യുടെ കാര്യവട്ടം ക്യാമ്പസിൽ വച്ച് കൗൺസിലിങ് നടത്തുന്നതും അതിൻപ്രകാരം ക്ലാസുകൾ ആരംഭിക്കും. രജിസ്ട്രേഷൻ ഫീസ് ജനറൽ വിഭാഗത്തിന് 600 രൂപയും, എസ്.സി./എസ്.ടി. വിഭാഗത്തിന് 300 രൂപയും ആണ്. പ്രോസ്പെക്ടസ്, അപേക്ഷാ ഫോം എന്നിവയുടെ വിശദാംശങ്ങൾക്ക് സർവകലാശാല പോർട്ടൽ സന്ദർശിക്കുക.

Follow Us:
Download App:
  • android
  • ios