തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങിൽ എം.ടെക് കോഴ്‌സിൽ ഇൻഡസ്ട്രിയൽ എൻജിനിയറിംഗിലും എം.പ്ലാനിംഗ് (ഹൗസിങ്) ലും സ്റ്റേറ്റ് മെരിറ്റിൽ ഒഴിവുള്ള ഓരോ സീറ്റിൽ നാളെ (ഡിസംബർ 5) സ്‌പോട്ട് അഡ്മിഷൻ നടക്കും. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ ഒൻപതിന് കോളേജിൽ ഹാജരാകണം.  വിശദവിവരങ്ങൾക്ക്: www.cet.ac.in സന്ദര്‍ശിക്കുക.