Asianet News MalayalamAsianet News Malayalam

എം.എ.സി.റ്റി ക്ലെയിം: സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു

സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങൾക്കും രേഖകൾ ശേഖരിക്കുന്നതിനും സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു

MACT Claim Preparing a panel of private investigators
Author
Trivandrum, First Published Jul 10, 2021, 10:35 AM IST

തിരുവനന്തപുരം: സംസ്ഥാന ഇൻഷുറൻസ് വകുപ്പിൽ എം.എ.സി.റ്റി ക്ലെയിം സംബന്ധിച്ച അന്വേഷണങ്ങൾക്കും രേഖകൾ ശേഖരിക്കുന്നതിനും സ്വകാര്യ ഇൻവെസ്റ്റിഗേറ്റർമാരുടെ പാനൽ തയാറാക്കുന്നു. ഇവരെ നിശ്ചിത പേമെൻറ് വ്യവസ്ഥയിൽ ജില്ലാ അടിസ്ഥാനത്തിൽ നിയമിക്കും. പാനൽ തയാറാക്കാൻ പ്രൈവറ്റ് ഇൻവെസ്റ്റിഗേറ്റർമാരായി പ്രവർത്തിക്കാൻ താത്പര്യമുള്ളവരും പ്രവൃത്തിപരിചയമുള്ളവരും ബയോഡേറ്റ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പ്രവർത്തനമേഖല എന്നിവ കാണിച്ചുള്ള അപേക്ഷ 15 ദിവസത്തിനകം വകുപ്പിൽ ലഭ്യമാക്കണമെന്ന് സംസ്ഥാന ഇൻഷുറൻസ് ഡയറക്ടർ അറിയിച്ചു. വിലാസം: ഇൻഷുറൻസ് ഡയറക്ടർ, ട്രാൻസ് ടവേഴ്സ്, വഴുതക്കാട്, തിരുവനന്തപുരം- 695014. ഫോൺ:04712330096. ഇ-മെയിൽ:   director.ins@kerala.gov.in.    .

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
 

Follow Us:
Download App:
  • android
  • ios