ഈ മാസം 25, 27 തീയ്യതികളിലാണ് മഹാരാഷ്ട്രയിലെ ഏഴു കേന്ദ്രങ്ങളില്‍ പരീക്ഷ. 

മുംബൈ: മഹാരാഷ്ട്രയിലെ മഴക്കെടുതി കാരണം ജെഇഇ പരീക്ഷ എഴുതാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം ഒരുക്കുമെന്ന് അധികൃതര്‍. കോലപ്പൂര്‍, പാല്‍ഘര്‍, സാംഗ്ലി, സിന്ധു ദുര്‍ഗ്, രത്‌നഗിരി, റായിഗഢ്, സത്താരാ, എന്നിവിടങ്ങളിലെ ജെഇഇ പരീക്ഷ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതാന്‍ എത്താനാകാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുമെന്നാണ് നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി അറിയിച്ചത്. ഈ മാസം 25, 27 തീയ്യതികളിലാണ് മഹാരാഷ്ട്രയിലെ ഏഴു കേന്ദ്രങ്ങളില്‍ പരീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona