Asianet News MalayalamAsianet News Malayalam

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി; സോഷ്യൽ ഓഡിറ്റ് ഡയറക്ടർ നിയമനം

ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 
 

Mahatma Gandhi National Rural Employment Guarantee Scheme Appointment of Director of Social Audit
Author
Trivandrum, First Published Aug 4, 2021, 9:36 AM IST

തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സോഷ്യൽ ഓഡിറ്റ് മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദാനന്തര ബിരുദവും, ഗ്രാമവികസനം/വികേന്ദ്രീകൃതാസൂത്രണം/ഗവൺമെന്റ് ഓഡിറ്റിംഗ് എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. 

ഉയർന്ന പ്രായപരിധി 62 വയസ്. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in  ലഭ്യമാണ്. അപേക്ഷകൾ മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്, സംസ്ഥാന മിഷൻ ഓഫീസ്, അഞ്ചാംനില, സ്വരാജ് ഭവൻ, നന്തൻകോട്, കവടിയാർ പി.ഒ., തിരുവനന്തപുരം-695 003 എന്ന വിലാസത്തിൽ 16ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് 0471-2313385, 0471-2314385. 30.01.2021, 20.02.2021 തിയതികളിലെ നോട്ടിഫിക്കേഷനുകൾ പ്രകാരം അപേക്ഷിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios