മാനേജ്‌മെന്റ് ടീമിലേക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം. ബിസിനസ് മേഖലയില്‍ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. 

തിരുവനന്തപുരം: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കുന്ന സ്റ്റാര്‍ട്ടപ്പ് വില്ലേജ് പദ്ധതിയിലെ ഹോംഷോപ്പുകളിലേക്ക് മാനേജ്‌മെന്റ് ടീം, ഹോം ഷോപ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ബ്ലോക്ക് പഞ്ചായത്തിലെ താമസക്കാരും 25നും 45നും ഇടയില്‍ പ്രായമുള്ളവരുമായിരിക്കണം.

മാനേജ്‌മെന്റ് ടീമിലേക്ക് അപേക്ഷിക്കുന്നവർ കുടുംബശ്രീ അംഗമോ കുടുംബശ്രീ കുടുംബാംഗമോ ആയിരിക്കണം. ബിസിനസ് മേഖലയില്‍ പ്രവൃത്തിപരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ അഭികാമ്യം. യോഗ്യത ഡിഗ്രി. ഹോംഷോപ്പര്‍ തസ്തികയിലേക്ക് അയല്‍ക്കൂട്ടാംഗങ്ങളായ സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. വിപണനരംഗത്ത് പരിചയം, ഇരുചക്രവാഹനം എന്നിവയുള്ളവര്‍ക്ക് മുന്‍ഗണന.

അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, പട്ടം, തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ ഓഗസ്റ്റ് 13 വൈകിട്ട് 4.30നു മുന്‍പു ലഭിക്കത്തക്ക വിധം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2447552.

മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona