Asianet News MalayalamAsianet News Malayalam

സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായ മേഖലയിൽ 20689 തൊഴിൽ ലഭ്യത; സംരംഭകർക്ക് മികച്ച വ്യാവസായിക അന്തരീക്ഷം

2021 - 22 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ വരെ 5181 എം.എസ്.എം.ഇ യൂണിറ്റുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴി 20689 പേർക്ക് തൊഴിൽ ലഭിച്ചു. 

many  job opportunities in micro small and medium enterprises
Author
Trivandrum, First Published Oct 13, 2021, 10:08 AM IST

തിരുവനന്തപുരം: 2021-22 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് 5181 സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ആരംഭിച്ചതുവഴി 20689 തൊഴിൽ ലഭ്യതയും 591.58 കോടിയുടെ നിക്ഷേപവും സൃഷ്ടിച്ചു. സംരംഭകർക്ക് മികച്ച വ്യാവസായിക അന്തരീക്ഷമാണ് കേരളത്തിലുള്ളത്. നിയമ വ്യവസ്ഥ പൂർണമായും അംഗീകരിച്ച് ഏതൊരു സംരംഭകനും വ്യവസായം ആരംഭിക്കാൻ അനുകൂലമായ എല്ലാ സാഹചര്യങ്ങളും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ വഴി ലഭ്യമാക്കുന്നുണ്ട്.

2021 - 22 സാമ്പത്തിക വർഷത്തിൽ ഏപ്രിൽ 1 മുതൽ സെപ്റ്റംബർ വരെ 5181 എം.എസ്.എം.ഇ യൂണിറ്റുകളാണ് ആരംഭിച്ചിട്ടുള്ളത്. ഇതുവഴി 20689 പേർക്ക് തൊഴിൽ ലഭിച്ചു. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 2021 മെയ് മുതൽ സെപ്റ്റംബർ വരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ 4299  എം.എസ്.എം.ഇ യൂണിറ്റുകൾ ആരംഭിച്ചിട്ടുണ്ട്. ഇതിൻറെ ഫലമായി 507.83 കോടി രൂപയുടെ നിക്ഷേപമാണ് സംസ്ഥാനത്തിന് കൈവരിക്കാനായത്. ഇതിൻറെ ഭാഗമായി 17448 തൊഴിലുകൾ സൃഷ്ടിക്കാനായി.

2016 മെയ് മുതൽ 2021 ഏപ്രിൽ വരെയുള്ള മുൻ സർക്കാരിൻറെ അഞ്ചുവർഷക്കാലം വ്യവസായ വാണിജ്യ ഡയറക്ടറേറ്റിൻറെ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റത്തിൻറെ (ഡി.ഐ.സി-എം.ഐ.എസ്) റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് 69138 എം.എസ്.എം.ഇ സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ 6448.81 കോടി രൂപയുടെ നിക്ഷേപവും 245369 തൊഴിൽ ലഭ്യതയും ഉറപ്പാക്കിയിട്ടുണ്ട്. സർക്കാരിന്റെ 100 ദിന കർമ പരിപാടികളുടെ ഭാഗമായി 10,000 തൊഴിലവസരങ്ങളാണ് പ്രതിക്ഷിച്ചിരുന്നതെങ്കിലും എം.എസ്.എം.ഇ വഴി മാത്രം 17,448 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു. പ്രവാസികളും സ്ത്രീകളും ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലും ഉൾപ്പെട്ടവർക്ക് വ്യവസായ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വേണ്ട മാർഗ നിർദ്ദേശങ്ങളും സാമ്പത്തിക സഹായവും വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ലഭ്യമാക്കുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios