ദില്ലി: കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിനു കീഴിലുള്ള കേന്ദ്രസര്‍വകലാശാലയായ ചെന്നൈയിലെ ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റി ചെന്നൈ, കൊല്‍ക്കത്ത, മുംബൈ പോര്‍ട്ട്, നവിമുംബൈ, വിശാഖപട്ടണം, കൊച്ചി കേന്ദ്രങ്ങളിലെയും അഫിലിയേറ്റഡ് സ്ഥാപനങ്ങളിലെയും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ബിരുദ പ്രോഗ്രാമുകള്‍ (നിശ്ചിത വിഷയങ്ങളോടെ പ്ലസ്ടു സയന്‍സ് യോഗ്യത):

ബി.ടെക്- മറൈന്‍ എന്‍ജിനിയറിങ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്.
ബി.എസ്‌സി. നോട്ടിക്കല്‍ സയന്‍സ്.
ബി.എസ്‌സി. ഷിപ്പ് ബില്‍ഡിങ് ആന്‍ഡ് റിപ്പയര്‍ (അഫിലിയേറ്റഡ് സ്ഥാപനത്തില്‍ മാത്രം).
ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്.
ബി.ബി.എ. ലോജിസ്റ്റിക്‌സ് റിട്ടെയിലിങ് ആന്‍ഡ് ഇ-കൊമേഴ്‌സ് (പ്ലസ്ടു യോഗ്യത)
മാസ്റ്റേഴ്‌സ് പ്രോഗ്രാമുകള്‍

എം.ടെക്- നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഓഷ്യന്‍ എന്‍ജിനിയറിങ്, ഡ്രഡ്ജിങ് ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ്, മറൈന്‍ എന്‍ജിനിയറിങ് ആന്‍ഡ് മാനേജ്‌മെന്റ്.
എം.എസ്‌സി.- കൊമേഴ്‌സ്യല്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക്‌സ്.
എം.ബി.എ.- പോര്‍ട്ട് ആന്‍ഡ് ഷിപ്പിങ് മാനേജ്‌മെന്റ്; ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്.
എം.എസ്. (ഗവേഷണം വഴി)
പിഎച്ച്.ഡി.

ബി.ബി.എ. ഒഴികെയുള്ള പ്രോഗ്രാമുകളിലെ പ്രവേശനം 2020 ഓഗസ്റ്റ് 30-ന് നടത്തുന്ന ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് വഴിയാണ്. കോഴിക്കോട്, കൊച്ചി, കോട്ടയം, കൊല്ലം, കണ്ണൂര്‍, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. അപേക്ഷ ഓണ്‍ലൈനായി www.imu.edu.in വഴി ഓഗസ്റ്റ് മൂന്നുവരെ നല്‍കാം.