സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 3ന് രാവിലെ 10ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും.

മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ച് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷാർത്ഥികൾക്ക് പ്രവേശനത്തിനുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ജനുവരി 3ന് രാവിലെ 10ന് എൽ.ബി.എസ് സെന്ററിന്റെ ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. പ്രവേശനം നേടാൻ താൽപ്പര്യമുള്ളവർ എൽ.ബി.എസ്സിന്റെ ഏതെങ്കിലും ജില്ലാ കേന്ദ്രങ്ങളിൽ നേരിട്ട് ഹാജരായി രാവിലെ 10നകം രജിസ്റ്റർ ചെയ്യണം. അലോട്ട്‌മെന്റ് ലഭിക്കുന്നവർ അതത് കോളേജുകളിൽ ജനുവരി 5ന് നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2560361, 362, 363, 364.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred