ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്.
തിരുവനന്തപുരം: ഫെബ്രുവരി 22ന് നടത്തുന്ന എം.ബി.എ കോഴ്സുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷയായ മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെമാറ്റ് സെഷൻ I - 2026) ഓൺലൈൻ അപേക്ഷ സമർപ്പിച്ചവരുടെ അഡ്മിറ്റ് കാർഡുകൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ നിന്നും ഡൗൺലോഡ് ചെയ്യാം.
ഓൺലൈൻ അപേക്ഷയിലെ അപാകതകൾ മൂലം ചില അപേക്ഷകരുടെ അഡ്മിറ്റ് കാർഡുകൾ തടഞ്ഞുവച്ചിട്ടുണ്ട്. അത്തരം അപേക്ഷകർക്ക് www.cee.kerala.gov.in ലൂടെ ഫെബ്രുവരി 20 ഉച്ചയ്ക്ക് 2 മണിയ്ക്ക് മുൻപ് ഓൺലൈൻ അപേക്ഷയിലെ അപാകതകൾ പരിഹരിയ്ക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡുകൾ ലഭ്യമാകും. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിജ്ഞാപനം കാണുക. ഹെൽപ്പ് ലൈൻ: 0471-2332120.
