Asianet News MalayalamAsianet News Malayalam

ശ്രീകാര്യം കോളേജ് ഓഫ് എഞ്ചിനീയറിം​ഗിൽ എംബിഎ പ്രവേശനത്തിന് അപേക്ഷിക്കാം

എസ്‌.ബി.സി (ഒ.ബി.സി) വിഭാഗക്കാര്‍ക്ക്‌ 45 ശതമാനം മാര്‍ക്ക് മതി അപേക്ഷിക്കാൻ. പട്ടിക വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചിരുന്നാല്‍ മതി. യോഗ്യതാകോഴ്സിന്‍റെ അന്തിമ വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 

MBA at sreekaryam collage of engineering
Author
Trivandrum, First Published Mar 3, 2020, 4:38 PM IST

തിരുവനന്തപുരം:  ശ്രീകാര്യം കോളേജ് ഓഫ് എഞ്ചിനീയറിങ് (NIRF-RANK-71), 2020-ലെ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍‍(എംബിഎ) പ്രോഗ്രാം (Accredited by NBA) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.‍ ഫുള്‍ടൈം(120-സീറ്റ്) പാര്‍ടൈം(30-സീറ്റ്) പ്രോഗ്രാമുകളാണ് സ്ഥാപനത്തിൽ നടത്തുന്നത്. അപേക്ഷകര്‍ ഭാരതീയരായിരിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും 50 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. 

എസ്‌.ബി.സി (ഒ.ബി.സി) വിഭാഗക്കാര്‍ക്ക്‌ 45 ശതമാനം മാര്‍ക്ക് മതി അപേക്ഷിക്കാൻ. പട്ടിക വിഭാഗക്കാര്‍ യോഗ്യതാപരീക്ഷ ജയിച്ചിരുന്നാല്‍ മതി. യോഗ്യതാകോഴ്സിന്‍റെ അന്തിമ വര്‍ഷ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 2020 സെപ്റ്റംബര്‍ 30-നകം അവര്‍ യോഗ്യത തെളിയിച്ചിരിക്കണം. അപേക്ഷകര്‍ക്ക് IIM നടത്തുന്ന കോമണ്‍ അഡ്മിഷന്‍ ടെസ്റ്റ്‌ (CAT), AICTE-യുടെ C-MAT, കേരളത്തിന്‍റെ K-MAT എന്നീ മാനേജ്‌മെന്‍റ് അഭിരുചി പരീക്ഷികളിലൊന്നിലെ സാധുവായ സ്കോര്‍ വേണം. ഫുള്‍ടൈം/പാര്‍ടൈം അപേക്ഷകര്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമാണ്. 

അപേക്ഷാഫോം www.mba.cet.ac.in–ല്‍ നിന്നും ഡൌണ്‍ലോഡ്  ചെയ്തെടുക്കാം. അപേക്ഷാഫീസ്‌ 500 രൂപയാണ്. തുക, CET SCHOOL OF MANAGEMENT THRIVANANTHAPURAM – 695016 എന്ന പേരിലെടുത്ത DD ആയി ഒടുക്കം. അപേക്ഷയും അനുബന്ധ രേഖകളും DD-യും ഏപ്രില്‍ 30നകം ലഭിക്കത്തക്കവിധം, The Principal, College of Engineering Trivandrum, Thiruvananthapuram – 695016 എന്ന വിലാസത്തിലേക്ക് അയക്കണം. കവറിനു പുറത്ത് Admission to MBA Programme 2020 എന്ന് രേഖപ്പെടുത്തിയിരിക്കണം.

മാനേജ്‌മെന്‍റ് അഭിരുചി പരീക്ഷ സ്കോര്‍ പരിഗണിച്ച് അപേക്ഷകരെ ഗ്രൂപ്പ് ഡിസ്കഷന്‍, ഇന്‍റര്‍വ്യൂ എന്നിവക്ക് മെയ്‌-ജൂണ്‍ വരെയുള്ള കാലയളവില്‍ വിളിക്കും. മാനേജ്‌മെന്‍റ് അഭിരുചി പരീക്ഷാസ്കോറിന് 80ഉം, ഗ്രൂപ്പ് ഡിസ്കഷനിലെ മികവിന് 10-ഉം, ഇന്റര്‍വ്യൂ സ്കോറിന് 10-ഉം ശതമാനം വെയ്റ്റേജ് നല്‍കി അന്തിമ തിരഞ്ഞെടുപ്പ് പട്ടിക തയ്യാറാക്കി പ്രവേശനം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് ബ്രോഷര്‍ കാണണം. വെബ്സൈറ്റ് വിലാസം www.mba.cet.ac.in

Follow Us:
Download App:
  • android
  • ios