തിരുവനന്തപുരം: കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക് ഒഴിവുളള ഏതാനും സീറ്റിലേക്ക്  അഡ്മിഷൻ  ജൂലൈ ഒന്നിന് രാവിലെ 10ന് കിക്മ ക്യാമ്പസിൽ നടത്തും.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പുകൾ ലഭ്യമാണ്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, ഇതേവരെ അപേക്ഷ ഫോം സമർപ്പിച്ചിട്ടില്ലാത്തവർക്കും ഈ സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 8547618290/9995302006 എന്നീ നമ്പരുകളിലോ, www.kicmakerala.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്.