സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനായി പരീക്ഷ നടത്തുന്ന ന​ഗരങ്ങളുടെ എണ്ണം 155 ൽ നിന്നും 198 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 2020 ൽ 3862 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. 


ദില്ലി: മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യുജി പരീക്ഷ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സെപ്റ്റംബർ 12 ന് നടത്തുമെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റിൽ അറിയിച്ചു. അപേക്ഷ നടപടിക്രമങ്ങൾ ഇന്ന് വൈകുന്നേരം 5 മണി മുതൽ തുടങ്ങും. എൻടിഎ വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

Scroll to load tweet…

സാമൂഹിക അകലം ഉറപ്പു വരുത്തുന്നതിനായി പരീക്ഷ നടത്തുന്ന ന​ഗരങ്ങളുടെ എണ്ണം 155 ൽ നിന്നും 198 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. 2020 ൽ 3862 കേന്ദ്രങ്ങളിലായിട്ടാണ് പരീക്ഷ നടത്തിയത്. പരീക്ഷകേന്ദ്രങ്ങളുടെ എണ്ണവും വർദ്ധിപ്പിക്കും. ധർമ്മേന്ദ്ര പ്രധാൻ ട്വീറ്റിൽ കുറിച്ചു. 

Scroll to load tweet…

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി എല്ലാ പരീക്ഷാർത്ഥികൾക്കും ഫേസ്മാസ്ക് നൽകും. പരീക്ഷക്ക് പ്രവേശിക്കുന്ന സമയവും പുറത്ത് പോകുന്ന സമയവും, രജിസ്ട്രേഷൻ, ശുചിത്വം, സാമൂഹിക അകലം പാലിച്ചുളള ഇരിപ്പിടം എന്നിവ ഉറപ്പാക്കുമെന്നും ട്വീറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എല്ലാ വർഷവും ഏകദേശം 15 ലക്ഷത്തോളം വിദ്യാർഥികളാണ് നീറ്റ് പരീക്ഷയിൽ പങ്കെടുക്കാറുള്ളത്. 

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona