തിരുവനന്തപുരം: മെഡിക്കൽ പി.ജി പ്രവേശനം (ഡി.എൻ.ബി ഉൾപ്പെടെ) നേടുന്ന വിദ്യാർഥികൾ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണമെന്ന് ട്രാവൻകൂർ-കൊച്ചിൻ മെഡിക്കൽ കൗൺസിൽസ് അറിയിച്ചു. കേരളത്തിൽ മെഡിക്കൽ പി.ജി പ്രവേശനം നേടുന്നവർ രണ്ടാഴ്ചയ്ക്കുള്ളിൽ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നേടിയിരിക്കണം. പി.ജി കോഴ്സ് പൂർത്തിയാക്കിയശേഷം രജിസ്ട്രേഷനായി മെഡിക്കൽ കൗൺസിലിൽ വിദ്യാർഥികൾ സമീപിക്കുന്നത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണ്. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ നിയമനടപടി സ്വീകരിക്കുമെന്നും രജിസ്ട്രാർ അറിയിച്ചു.