Asianet News MalayalamAsianet News Malayalam

എംജി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്ന് മുതൽ ആരംഭിക്കും

 ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.

MG semester exams will start june 1
Author
Trivandrum, First Published May 28, 2020, 9:22 AM IST


തിരുവനന്തപുരം: കോവിഡ് വ്യാപനത്തെത്തുടർന്ന് മാറ്റിവച്ച എംജി സർവകലാശാല ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ ഒന്നിന് പുനരാരംഭിക്കും. വൈസ് ചാൻസലർ പ്രഫ. സാബു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സിൻഡിക്കറ്റ് യോഗത്തിലാണ് തീരുമാനം. ജൂൺ 1,3,5,6 തീയതികളിലായി ആറാം സെമസ്റ്റർ ബിരുദ പരീക്ഷകൾ പൂർത്തീകരിക്കും.

ലോക്ഡൗൺ മൂലം മറ്റു ജില്ലകളിൽ അകപ്പെട്ട വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിന് റജിസ്‌ട്രേഷൻ പൂർത്തീകരിച്ചിരുന്നു. റജിസ്റ്റർ ചെയ്തവർക്ക് നിലവിൽ താമസിക്കുന്ന ജില്ലയിലെ പരീക്ഷാകേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യമൊരുക്കും. ജൂൺ 8,9,10 തീയതികളിൽ പ്രാക്ടിക്കൽ പരീക്ഷകൾ അതത് കോളജുകളിൽ നടക്കും. പ്രോജക്ട്, വൈവ എന്നിവ ഒരു ദിവസം കൊണ്ട് അതത് കേന്ദ്രങ്ങളിൽ പൂർത്തീകരിക്കും. ജൂൺ 12ന് പ്രാക്ടിക്കൽ പരീക്ഷകളുടെ മാർക്ക് സർവകലാശാലയ്ക്കു നൽകണം. 

കോവിഡ് വ്യാപന സാഹചര്യത്തിൽ പ്രാക്ടിക്കൽ പരീക്ഷകൾക്ക് ഇത്തവണ എക്‌സ്‌റ്റേണൽ എക്‌സാമിനർമാരെ നിയമിക്കില്ല. അതത് കോളജിലെ അധ്യാപകർക്കാണ് ചുമതല. ജൂൺ 11 മുതൽ ഹോം വാല്യുവേഷൻ രീതിയിൽ മൂല്യനിർണയം നടത്തും. അഞ്ചാം സെമസ്റ്റർ പ്രൈവറ്റ് ബിരുദ പരീക്ഷകൾ ജൂൺ 8,9,10,11,12 തീയതികളിലായി നടക്കും. രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജൂൺ 15ന് ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷം രണ്ടാം സെമസ്റ്റർ ബിരുദ പരീക്ഷകളുടെ മൂല്യനിർണയം അതതു കോളജുകളിൽ നടത്താൻ തീരുമാനിച്ചു.

ലോക്ഡൗണിൽ കുടുങ്ങി കോളജിലെ പരീക്ഷാകേന്ദ്രത്തിൽ എത്താൻ കഴിയാത്ത ആറാം സെമസ്റ്റർ സപ്ലിമെന്ററി, ബിവോക് വിദ്യാർഥികൾക്ക് നിലവിൽ താമസിക്കുന്ന ജില്ലയിൽ പരീക്ഷയെഴുതുന്നതിനായി ഇന്ന് വൈകിട്ട് 4 വരെ ഓൺലൈനായി റജിസ്റ്റർ ചെയ്യാം. എംജി സർവകലാശാല വെബ്‌സൈറ്റിലെ (www.mgu.ac.in) എക്‌സാമിനേഷൻ റജിസ്‌ട്രേഷൻ ലിങ്ക് വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. റജിസ്‌ട്രേഷന് പിന്നീട് അവസരമില്ലെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു.

Follow Us:
Download App:
  • android
  • ios