ഒക്ടോബര്‍ 13ന് വൈകുന്നേരം നാലു വരെയാണ് ഫീസടയ്ക്കാനുള്ള സമയം. 


കോട്ടയം: എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിലേക്കുള്ള ബിരുദ കോഴ്‌സുകളുടെ പ്രവേശനത്തFനുള്ള മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി ഫീസ് അടയ്ക്കണം. ഫീസടച്ച് ഒക്ടോബര്‍ 13നകം സീറ്റ് ഉറപ്പാക്കാനുള്ള കണ്‍ഫമേഷന്‍ നല്‍കണം. സ്ഥിരപ്രവേശനം നേടുന്നവര്‍ കോളേജുമായി ബന്ധപ്പെട്ട് നിശ്ചിത കോളേജ് ഫീസ് അടച്ച് പ്രവേശനം സ്ഥിരപ്പെടുത്തുണം. ഒക്ടോബര്‍ 13ന് വൈകുന്നേരം നാലു വരെയാണ് ഫീസടയ്ക്കാനുള്ള സമയം. 

ഈ സമയത്തിനുള്ളില്‍ ഫീസടയ്ക്കാത്തവരുടെയും ഫീസടച്ച ശേഷം അലോട്ട്‌മെന്റ് കണ്‍ഫേം ചെയ്യാത്തവരുടെയും അലോട്ട്‌മെന്റ് റദ്ദാക്കപ്പെടും. ഒക്ടോബര്‍ 14,15 തീയതികളിലായി ഓപ്ഷനുകള്‍ പുനക്രമീകരിക്കാനും ഒഴിവാക്കാനും അവസരം ലഭിക്കും. ഒക്ടോബര്‍ 19 ന് നാലാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്. ഒക്ടോബര്‍ 22ന് ഒന്നാം വര്‍ഷ ക്ലാസുകള്‍ തുടങ്ങും.