Asianet News MalayalamAsianet News Malayalam

സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി ഇനിമുതൽ ‘പി.എം. പോഷൺ പദ്ധതി’; പേര് മാറ്റി കേന്ദ്രസർക്കാർ

സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസിലെ വിദ്യാർഥികളെ കൂടാതെ അങ്കണവാടി കുട്ടികളെയും ‘പി.എം. പോഷൺ’ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു. 

mid day meal scheme for school children now pm poshan scheme
Author
Delhi, First Published Sep 30, 2021, 12:22 PM IST

ദില്ലി: രാജ്യത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേര് ഇനി മുതൽ ‘നാഷണൽ സ്കീം ഫോർ പി.എം. പോഷൺ ഇൻ സ്കൂൾസ്’ എന്ന പേരിൽ അറിയപ്പെടും. സർക്കാർ-എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസിലെ വിദ്യാർഥികളെ കൂടാതെ അങ്കണവാടി കുട്ടികളെയും ‘പി.എം. പോഷൺ’ പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വിറ്ററിലൂടെ അറിയിച്ചു. നിലവിലുള്ള പദ്ധതി 2026 വരെ നീട്ടാനും കേന്ദ്ര സർക്കാർ തീരുമാനിച്ചു. 

രാജ്യത്തെ 11.2 ലക്ഷം വിദ്യാലയങ്ങളിൽ പഠിക്കുന്ന 11.8 കോടി വിദ്യാർഥികൾക്ക് അനുവദിക്കുന്ന ഉച്ചഭക്ഷണ പദ്ധതിക്കായി കേന്ദ്രസർക്കാർ 54,000 കോടിരൂപയും സംസ്ഥാന സർക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പി.എം. പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

ദിവസേനയുള്ള ഉച്ചഭക്ഷണത്തിന് പുറമെ പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാർഥികൾക്ക് വിശേഷപ്പെട്ട ഭക്ഷണം നൽകാനുള്ള ‘തിഥി ഭോജൻ’ എന്ന ആശയവും നടപ്പാക്കും. പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് തിഥി ഭോജൻ പ്രവർത്തികമാക്കുക. പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാൻ വിദ്യാലയങ്ങളിൽ ‘സ്കൂൾ ന്യൂട്രീഷൻ ഗാർഡൻസ്’ ആരംഭിക്കാനും കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാര്‍ഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും 'പി.എം. പോഷണ്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

Follow Us:
Download App:
  • android
  • ios