Asianet News MalayalamAsianet News Malayalam

ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ്: ഫെബ്രുവരി 5ന് അലോട്മെന്റ് പ്രസിദ്ധീകരിക്കും

സർക്കാർ ഫാർമസി കോളജുകളിലെ ഇ.ഡബ്ല്യു.എസ് ക്വോട്ട സീറ്റുകളിലേക്കും അലോട്മെന്റ് നടത്തുന്നുണ്ട്. 

mop up counselling at pharmacy college
Author
Trivandrum, First Published Feb 2, 2021, 2:25 PM IST


തിരുവനന്തപുരം: ഫാർമസി കോളജുകളിലെ ഒഴിവ് നികത്താൻ മോപ് അപ് കൗൺസിലിങ് നടത്തുന്നു. പ്രവേശന തിയതി ഈ മാസം 15 വരെ ദീർഘിപ്പിച്ച സാഹചര്യത്തിലാണ് സർക്കാർ ഫാർമസി കോളജുകളിലെ സീറ്റ് ഒഴിവുകൾ നികത്താൻ വേണ്ടി മോപ് അപ് കൗൺസിലിങ് നടത്തുന്നത്. സർക്കാർ ഫാർമസി കോളജുകളിലെ ഇ.ഡബ്ല്യു.എസ് ക്വോട്ട സീറ്റുകളിലേക്കും അലോട്മെന്റ് നടത്തുന്നുണ്ട്. 

നാളെ മുതൽ നാലാം തിയതി വൈകിട്ട് മൂന്ന് മണി വരെ മോപ് അപ് കൗൺസിലിങ്ങിൽ പങ്കെടുക്കുൻ പ്രവേശന പരീക്ഷാ കമ്മിഷണർ പ്രസിദ്ധീകരിച്ച ബിഫാം റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾക്ക് ഓൺലൈനായി ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യാം. വിദ്യാർഥികൾക്ക് www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ ഹോം പേജിൽ പ്രവേശിച്ച് ബിഫാം ഓപ്ഷൻ റജിസ്ട്രേഷൻ എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്ത് ഓൺലൈനായി ഓപ്ഷൻ റജിസ്റ്റർ ചെയ്യാം. ഫെബ്രുവരി അഞ്ചിന് വൈകിട്ട് അലോട്മെന്റ് പ്രസിദ്ധീകരിക്കും.


 

Follow Us:
Download App:
  • android
  • ios