വയനാട് തേറ്റമല സ്വദേശിയായ നജീബിന് പറയാനുണ്ട് അത്തരത്തിലൊരു ജീവിതകഥ. വയനാട്ടിലെ തോട്ടം മേഖലയെക്കുറിച്ചുള്ള പഠനത്തിനാണ് ജെഎൻയുവിൽ നിന്ന് നജീബിന് ഡോക്ടറേറ്റ് ലഭിച്ചത്.  

വയനാട്: ജീവിത പരിസരങ്ങൾ പഠനത്തിന് വിധേയമാക്കുകയും ഉന്നത പഠന നേട്ടങ്ങൾ സ്വന്തമാക്കുകയും അത് ജീവിച്ച പശ്ചാത്തലങ്ങൾക്ക് പ്രയോജനമായി മാറുകയും ചെയ്യുന്നത് വലിയ കാര്യമാണ്. ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങൾ അവസരമാക്കി മാറ്റിയവരാണ് നമ്മളിൽ പലരും. വയനാട്(Wayanad) തേറ്റമല സ്വദേശിയായ നജീബിന് (V R Najeeb)പറയാനുണ്ട് അത്തരത്തിലൊരു ജീവിതകഥ. വയനാട്ടിലെ തോട്ടം മേഖലയെക്കുറിച്ചുള്ള (Plantation worker) പഠനത്തിനാണ് ജെഎൻയുവിൽ (JNU) നിന്ന് നജീബിന് ഡോക്ടറേറ്റ്(Doctorate) ലഭിച്ചത്. 

ജീവിതപ്രതിസന്ധികളെ അതിജീവിച്ച് നജീബ് വയനാട്ടിലെക്ക് തിരിച്ചെത്തിയത് ജനിച്ചുവളർന്ന തോട്ടം മേഖലയെക്കുറിച്ചുള്ള പഠനത്തിന് ഡോക്ടറേറ്റ് കരസ്ഥമാക്കിയാണ്. ''ഒരു തോട്ടം തൊഴിലാളിക്ക് ലഭിക്കുന്ന കൂലി എന്ന് പറയുന്നത് ആ കാലഘട്ടത്തിൽ 200 രൂപ വരെയായിരുന്നു. അതുകൊണ്ട് പഠനം പൂർത്തിയാക്കുക എന്നത് സാധ്യമായ കാര്യമല്ലായിരുന്നു. അന്ന് പണിയെടുക്കുന്ന സമയത്ത് ഞായറാഴ്ച മാത്രമേ ഒഴിവുള്ളൂ. ബാക്കി എല്ലാ ദിവസങ്ങളും പണിക്ക് പോകണം. രാവിലെ എട്ടുമണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ. ഒരു ദിവസം പണിയെടുക്കുന്ന സമയത്ത് ഞാനിരുന്ന് റെസ്റ്റെടുക്കുകയോ മറ്റോ ചെയ്തു. അപ്പോ അവിടുള്ള മുതലാളി ചീത്ത വിളിച്ചു. ഭയങ്കരമായ തെറി പറഞ്ഞു. തെറി പറഞ്ഞതോടെ എനിക്ക് ഭയങ്കര സങ്കടമായി. ഞാനന്ന് ആലോചിച്ച ഒരു പ്രധാനപ്പെട്ട കാര്യം സത്യത്തിൽ ഇതെന്റെ മാത്രം പ്രശ്നമല്ല. നമ്മുടെ ചുറ്റുമുള്ള ആൾക്കാർ ജീവിക്കുന്ന സമൂഹം ഇതൊക്കെ മാറണം.'' നജീബിന്‍റെ വാക്കുകള്‍ 

''തൊഴിലാളികളെക്കുറിച്ചുള്ള ഒരു പഠനം നടത്തുന്നതോടു കൂടി ഒരുപക്ഷേ തൊഴിലാളികളുടെ ജീവിതം പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരാൻ കഴിയും എന്നൊരു ശുഭാപ്തി വിശ്വാസം എനിക്കുണ്ടായിരുന്നു. ഓക്സഫോർഡിലാണ് പ്രബന്ധം അവതരിപ്പിച്ചത്. 2018ൽ സെന്റ് ജോൺസ് കോളേജിലായിരുന്നു. 2012ലാണ് ജെഎൻയുവിൽ (JNU) ജോയിൻ ചെയ്യുന്നത്. ആ കാലഘട്ടം ബുദ്ധിമുട്ടില്ലായിരുന്നു, വളരെ ലിമിറ്റഡ് ഫീസായിരുന്നു, പിന്നെ എനിക്ക് സ്കോളർഷിപ്പ് കിട്ടി.'' നജീബ് പറയുന്നു. 

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona