സർക്കാർ സർവീസിൽ നിന്നും വിരമിച്ച സൂപ്രണ്ടിങ് എൻജിനിയർമാർക്കും, എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ളവർക്കും അപേക്ഷിക്കാം.
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പിലാക്കുന്ന മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിലെ (CM.LRRP 2.0) പ്രവൃത്തികളുടെ ഗുണനിലവാര പരിശോധനയ്ക്കായി എക്‌സ്റ്റേണൽ ക്വാളിറ്റി മോണിറ്റർമാരെ നിയമിക്കുന്നു. സർക്കാർ സർവീസിൽ നിന്നും വിരമിച്ച സൂപ്രണ്ടിങ് എൻജിനിയർമാർക്കും, എക്‌സിക്യൂട്ടീവ് എൻജിനിയർ തസ്തികയിൽ മൂന്ന് വർഷത്തിൽ കുറയാത്ത സേവനപരിചയമുള്ളവർക്കും അപേക്ഷിക്കാം.
നിർമ്മാണ പ്രവൃത്തികളിൽ മതിയായ പരിചയമുള്ളവരും സേവനകാലയളവിൽ ശിക്ഷാനടപടികൾക്ക് വിധേയരാകാത്തവരുമായിരിക്കണം. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 70 വയസ്സിൽ കവിയരുത്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്നതിനായി മുൻപ് സേവനമനുഷ്ഠിച്ച വകുപ്പിലെ എക്‌സിക്യൂട്ടീവ് എൻജിനിയർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥന്റെ സാക്ഷ്യപത്രവും സഹിതം lrp.celsgd@gmail.com ൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫിബ്രവരി 10. കൂടുതൽ വിവരങ്ങൾക്ക്: www.celsgd.kerala.gov.in
