Asianet News MalayalamAsianet News Malayalam

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതുപരീക്ഷ, ദേശീയ റിക്രൂട്ട്മെൻറ് എജൻസി വരും

കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതു യോഗ്യതാ പരീക്ഷ. ഇതിനായി ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു

National recruitment agency to conduct common eligibility test for jobs in india
Author
Delhi, First Published Aug 19, 2020, 3:37 PM IST

ദില്ലി: കേന്ദ്രസര്‍ക്കാര്‍, പൊതുമേഖലാ ബാങ്കുകളിലെ ജോലികള്‍ക്ക്  ഇനി പൊതു യോഗ്യത പരീക്ഷ. ഗസറ്റഡ് ഇതര തസ്തികകളില്‍ പൊതുപരീക്ഷ നടത്താന്‍ കേന്ദ്രമന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിനായി ദേശീയ റിക്രൂട്ട്മെൻറ് എജൻസിയുണ്ടാക്കാൻ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.

ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി നിയമനം നടത്തുക ദേശീയ റിക്രൂട്ട്മെൻറ് എജൻസി നടത്തുന്ന പൊതു യോഗ്യതാ പരീക്ഷ വഴിയാകും. ആദ്യഘട്ടത്തിൽ ഒരു പൊതു പ്രിലിമിനറി പരീക്ഷ നടത്തും. ഒരു വര്‍ഷമാകും റാങ്ക് പട്ടികയുടെ കാലാവധി.  ആദ്യ പരീക്ഷയിലെ മാര്‍ക്ക് മെച്ചപ്പെടുത്താന്‍ ഉദ്യോഗാര്‍ത്ഥിക്ക് വീണ്ടും അവസരം നല്‍കും.

'കൊവിഡ് രോ​ഗികളുടെ ഫോൺവിളി രേഖകൾ വേണ്ട'; നിലപാട് മാറ്റി സർക്കാർ

റാങ്ക് പട്ടിക വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്രമന്ത്രിസഭാ യോഗത്തിന് ശേഷം മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജിതേന്ദ്ര സിംഗ് എന്നിവര്‍ വ്യക്തമാക്കി

Follow Us:
Download App:
  • android
  • ios