പൊതുവിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലേക്ക് (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) പഠിക്കാൻ അവസരം.
തിരുവനന്തപുരം: എട്ടാം ക്ലാസ്സ് മുതൽ കുട്ടികൾക്ക് എൻജിനീയറിങ് വിദ്യാഭ്യാസം നൽകുന്ന നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലെ 90 സീറ്റിലേയ്ക്കുളള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ 6 വരെ അപേക്ഷിക്കാം. പൊതുവിദ്യാഭ്യാസത്തോടോപ്പം 6 സ്‌പെഷ്യലിസ്റ്റ് ട്രേഡുകളിലേക്ക് (ഫിറ്റിങ്, വെൽഡിങ്, ഇലക്ട്രിക്കൽ, ആട്ടോമൊബൈൽ, ടേണിങ് & ഇലക്ട്രോപ്ലേറ്റിംഗ്) പഠിക്കാൻ അവസരം.
www.polyadmission.org/ths ലൂടെ കുട്ടിയുടെ പേര്, രക്ഷിതാവിന്റെ പേര്, മേൽവിലാസം, പിൻ കോഡ്, മൊബൈൽഫോൺ നമ്പർ, ആധാർ നമ്പർ, ജനന തീയതി, നാഷണലിറ്റിയും, ജില്ലയും, സംവരണ/ ഭിന്നശേഷിവിവരങ്ങളും, വിദ്യാഭ്യാസയോഗ്യത (ഏഴാം ക്ലാസ് – സി.ബി.എസ്.ഇ/ പൊതുവിദ്യാഭ്യാസം/ ഐ.സി.എസ്.ഇ., ഓപ്പൺ സ്‌കൂൾ, മറ്റും, ജയിച്ച വർഷം, എത്രാമത്തെ അവസരത്തിൽ പാസ്സായി) എന്നിവ നൽകി ഏപ്രിൽ 6 വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: 9846170024, 7907788350, 9446686362, 9645814820, 7907938093, 9645888216, 6235762545.
