100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.  

ദില്ലി: നീറ്റ് പിജി പരീക്ഷ നാലു മാസത്തേക്ക് മാറ്റിവച്ചു. കൊവിഡ് സാഹചര്യത്തിലാണ് പുതിയ തീരുമാനം. കൂടുതല്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാനാണ് പരീക്ഷ മാറ്റിവെച്ചത്. 100 ദിവസത്തില്‍ അധികം കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ ജോലികളിലേക്ക് ആദ്യ പരിഗണന നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചു.