Asianet News MalayalamAsianet News Malayalam

NEET result 2022 : നീറ്റ് യുജി 2022; ഫലം ഇന്ന് പ്രസിദ്ധീകരിച്ചേക്കും? ഡൗൺലോഡ് ചെയ്യേണ്ടെതെങ്ങനെ?

നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് പ്രഖ്യാപിച്ചേക്കും. 

NEET result 2022 likely published today
Author
First Published Sep 7, 2022, 12:08 PM IST

ദില്ലി: നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് ഫലം 2022 ) ഫലം  നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് പ്രഖ്യാപിച്ചേക്കും. സെപ്റ്റംബർ 7 ന് ഫലം പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. ഫലം പ്രഖ്യാപിച്ചാൽ ഔദ്യോ​ഗിക വെബ്സൈറ്റ് ആയ  neet.nta.nic.in.  വഴി ഉദ്യോ​ഗാർത്ഥികൾക്ക് ഫലം പരിശോധിക്കാം. നീറ്റ് ഉത്തര സൂചി. നാഷണൽ ടെസ്റ്റിം​ഗ് ഏജൻസി പുറത്തിറക്കിയിരുന്നു. ഉത്തരസൂചികയിൽ എന്തെങ്കിലും തരത്തിലുളള ഒബ്ജക്ഷൻസ് ഉണ്ടെങ്കിൽ അവ ഉന്നയിക്കാനുള്ള അവസരം സെപ്റ്റംബർ 2വരെ  എൻടിഎ ഉദ്യോ​ഗാർത്ഥികൾക്ക് നൽകിയിരുന്നു. നീറ്റ് യുജി പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണി ആന്റ് സുവോളജി) എന്നിവ ഉൾപ്പെടുന്നു. ഓരോ വിഷയവും രണ്ട് ഭാ​ഗങ്ങളായി തിരിച്ചിട്ടുണ്ട്. സെക്ഷൻ എയിൽ 35 ചോദ്യങ്ങളും സെക്ഷൻ ബിയിൽ 15 ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?
എൻടിഎയുടെ ഔദ്യോ​ഗിക വെബ്സൈറ്റായ neet.nta.nic.in സന്ദർശിക്കുക
ഹോം പേജിൽ ഏറ്റവും പുതിയ അറിയിപ്പ് എന്നതിന് താഴെ NEET 2022 Result എന്നതിൽ ക്ലിക്ക് ചെയ്യുക
അടുത്ത വിൻഡോയിൽ നീറ്റ് ആപ്ലിക്കേഷൻ നമ്പറും ജനനതീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക
നീറ്റ് റിസൾട്ട് ക്ലിക്ക് ചെയ്യുക.
സ്കോർ കാർഡ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക. 

നീറ്റ് യുജി റിസൾട്ടിനൊപ്പം തന്നെ നീറ്റ് അന്തിമ ഉത്തര സൂചികയും വ്യക്തി​ഗത സ്കോർകാർഡുകളും അഖിലേന്ത്യാ തലത്തിലുളള റാങ്ക് നിലയും എൻടിഎ പുറത്തിറക്കും. 
 

Follow Us:
Download App:
  • android
  • ios