നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് അംഗീകരിച്ച സിലബസാണ് എൻ.ടി.എ വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നത്.
ദില്ലി:2026-ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യുജി) പരീക്ഷയ്ക്കുള്ള പരിഷ്കരിച്ച സിലബസ് നാഷണൽ ടെസ്റ്റിങ് ഏജൻസി പുറത്തിറക്കി. നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിലുള്ള അണ്ടർ ഗ്രാജുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് (UGMEB) അംഗീകരിച്ച സിലബസാണ് എൻ.ടി.എ വെബ്സൈറ്റിൽ ലഭ്യമായിരിക്കുന്നത്.
മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പുതിയ സിലബസ് അനുസരിച്ച് പഠന സാമഗ്രികൾ ക്രമീകരിക്കണമെന്ന് എൻ.ടി.എ നിർദ്ദേശിച്ചു. പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കും.
