2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്.
2026-ലെ നാഷണൽ എൻട്രൻസ് സ്ക്രീനിങ് ടെസ്റ്റ് (NEST) രജിസ്ട്രേഷൻ തുടങ്ങി. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എംഎസ്‌സി കോഴ്സ് ചെയ്യാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്ലസ് ടു/തത്തുല്യ പരീക്ഷയിൽ 60 ശതമാനം മാർക്ക് നേടിയവർക്ക് അപേക്ഷിക്കാം.
വെബ്സൈറ്റായ nestexam.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 2026 ഏപ്രിൽ 12 രാത്രി 11:30- ന് മുൻപ് വരെയാണ് ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത്. 2026 ജൂൺ ആറിന് ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് മണി വരെയാണ് പരീക്ഷ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NISER), യൂണിവേഴ്സിറ്റി ഓഫ് മുംബൈ - സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസസ് (UM-CEBS) എന്നീ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് നെസ്റ്റ് പരീക്ഷയുടെ മാർക്ക് പരിഗണിക്കുക.
