Asianet News MalayalamAsianet News Malayalam

ഇഗ്‌നോ സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

new courses in ignou study centre
Author
Trivandrum, First Published Jul 12, 2021, 8:41 AM IST


തിരുവനന്തപുരം:  പോലീസ് ട്രെയിനിംഗ് കോളേജിലെ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (ഇഗ്‌നോ) സ്റ്റഡി സെന്ററിൽ പുതിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു . ക്രിമിനൽ ജസ്റ്റിസ് പി.ജി ഡിപ്ലോമ, സൈബർ ലോയിൽ പി.ജി സർട്ടിഫിക്കറ്റ്, ഹ്യൂമൻ റൈറ്റ്സ്, ഡിസാസ്റ്റർ മാനേജ്മെന്റ്, കൺസ്യൂമർ പ്രൊട്ടക്ഷൻ എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾക്കാണ്  അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും പൊതുജനങ്ങൾക്കും അപേക്ഷിക്കാം. നിശ്ചിത  യോഗ്യതയുളളവർ www.ignou.ac.in    എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് ഇഗ്‌നോ സ്റ്റഡി സെന്ററായി പോലീസ് ട്രെയിനിംഗ് കോളേജ് തിരഞ്ഞെടുക്കണം. വിശദവിവരങ്ങൾ   ignoucentreptc40035p@gmail.com    എന്ന ഇ -മെയിൽ വിലാസ ത്തിലും 9495768234, 7012439658 എന്നീ ഫോൺ നമ്പരുകളിലും ലഭിക്കും.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios