Asianet News MalayalamAsianet News Malayalam

30 തസ്തികകളിൽ പിഎസ്‍സി വിജ്ഞാപനം; അവസാന തീയതി ജനുവരി 4; അപേക്ഷിക്കാൻ ആരംഭിക്കാം

ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. 

new notifications from kerala public service commission
Author
First Published Dec 5, 2022, 12:22 PM IST

തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വിവിധ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.വിജ്ഞാപനം വെബ്സൈറ്റിൽ നിന്നും ലഭ്യമാണ്. ജനുവരി 4 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. യോഗ്യത മാനദണ്ഡങ്ങൾ, അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങൾ, തെരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയവ വിജ്ഞാപനത്തിലുണ്ട്. പ്രൊഫൈലിലൂടെ ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 

സ്റ്റേറ്റ് ന്യൂട്രീഷൻ ഓഫിസർ, മെഡിക്കൽ ഓഫിസർ, ലെക്ചറർ ഇൻ കോമേഴ്സ്, ഇൻസ്പെക്ടർ ഓഫ് ലീഗൽ മെട്രോളജി, അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (സർവകലാശാലകൾ), ലൈബ്രേറിയൻ ഗ്രേഡ് 4 (തസ്തിക മാറ്റം), കോപ്പി ഹോൾഡർ, അസിസ്റ്റൻറ് എൻജിനീയർ, ജൂനിയർ പ്രോജക്ട് അസിസ്റ്റന്റ്, ഹൈസ്കൂൾ അധ്യാപകർ (കണക്ക്) എന്നീ തസ്തികകൾ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  യു.പി സ്കൂൾ അധ്യാപകർ (മലയാള മീഡിയം) തുടങ്ങിയ തസ്തികകളിൽ ജനറൽ റിക്രൂട്ട്മെന്റാണ് നടത്തുക.  അസിസ്റ്റന്റ് പ്രഫസർ (വിവിധ വിഷയങ്ങൾ), നോൺ വൊക്കേഷനൽ ടീച്ചർ (ബയോളജി, കെമിസ്ട്രി), എസ്കവേഷൻ അസിസ്റ്റന്റ്, ജൂനിയർ ഇൻസ്പെക്ടർ മെക്കാനിക്കൽ അഗ്രികൾചർ മെഷിനറി, ഡ്രാഫ്റ്റ്സ്മാൻ സിവിൽ, ടെക്നിക്കൽ അസിസ്റ്റന്റ് ഡ്രഗ് കൺട്രോളർ തുടങ്ങിയ തസ്തികകളിൽ സ്പെഷൽ റിക്രൂട്ട്മെന്റുമാണ് നടത്തുക.

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് പ്രൊഫൈലിൽ സമർപ്പിച്ചിരിക്കുന്ന വിവരങ്ങൾ കൃത്യമാണോ എന്ന് ഉറപ്പു വരുത്തുക. അഡ്മിഷൻ ടിക്കറ്റ് ഉദ്യോ​ഗാർത്ഥികളുടെ പ്രൊഫൈൽ വഴി ലഭ്യമാകും. അഡ്മിഷന്‍ ടിക്കറ്റ് ഉള്ളവരെ മാത്രമേ പരീക്ഷയെഴുതാൻ സമ്മതിക്കൂ. 

ശുചിത്വമിഷനിൽ ഒഴിവുകൾ, അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ: ഇന്നത്തെ തൊഴിൽവാർത്തകൾ ഇവയാണ്...

Follow Us:
Download App:
  • android
  • ios