മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 

തിരുവനന്തപുരം: ആരോഗ്യകേരളത്തില്‍ മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍, അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ്, പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍ (അനസ്‌തെറ്റിസ്റ്റ്) എന്നീ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. മിഡ്‌ലെവല്‍ സര്‍വീസ് പ്രൊവൈഡര്‍ തസ്തികയിലേക്കും അനുയാത്രയില്‍ ഡെവലപ്പ്‌മെന്റ് തെറാപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 30.

പാലിയേറ്റീവ് നേഴ്‌സ്, സ്‌പെഷലിസ്റ്റ് ഡോക്ടര്‍, അനസ്‌തെറ്റിസ്റ്റ് തസ്തികയിലേക്ക് നവംബര്‍ ഒന്ന് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0483 2730313, 9846700711.

ഫാമിലി വുമൺ കൗൺസിലർ നിയമനം

ജില്ലയിലെ വനിതാ സെല്ലിനു കീഴിലുള്ള ഫാമിലി വുമൺ കൗൺസിലർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, കൗൺസിലിങ്ങിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. 

ഉദ്യോഗാർത്ഥികൾ ഒക്ടോബർ 20നകം വിശദമായ അപേക്ഷ, ബയോഡാറ്റ, പാസ്‍പോർട്ട് സൈസ് ഫോട്ടോ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എന്നിവ ജില്ലാ പൊലീസ് മേധാവി, ജില്ലാ പൊലീസ് ഓഫീസ്, കൽപ്പറ്റ - 673122 എന്ന വിലാസത്തിലോ ciwmncelwynd.pol@kerala.gov.in എന്ന ഇ-മെയിൽ മുഖേനയോ, കൽപ്പറ്റ വനിതാ സെൽ ഓഫീസിൽ നേരിട്ടോ നൽകേണ്ടതാണ്. ഫോൺ- 04936 207600